ETV Bharat / international

സമാധാന ചർച്ചയിൽ നിന്നുളള അമേരിക്കയുടെ പിൻമാറ്റം: ഭീഷണിയുമായി താലിബാൻ

രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ അ​ധി​നി​വേ​ശം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ത​ങ്ങ​ൾ തൃ​പ്ത​രാ​കി​ല്ലെ​ന്നും താലിബാൻ പ്ര​സ്താ​വ​ന​യി​ൽ പ​റ‍​യു​ന്നു

സമാധാന ചർച്ചയിൽ നിന്നുളള അമേരിക്കയുടെ പിൻമാറ്റം: ഭീഷണിയുമായി താലിബാൻ
author img

By

Published : Sep 9, 2019, 2:53 AM IST

വാഷിംഗ്ടൺ: സമാധാന ചർച്ചകളിൽനിന്ന് പിൻമാറിയ അമേരിക്കക്ക് കനത്ത നഷ്ടമുണ്ടാകുമെന്ന് താലിബാൻ. യുദ്ധം അവസാനിപ്പിക്കാനുളള കരാർ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ അമേരിക്ക പിൻമാറിയെന്നാണ് താലിബാൻ ആരോപിക്കുന്നത്. സമാധാന കരാർ പ്രഖ്യാപിക്കാനും ഒപ്പുവെക്കാനും തയാറെടുക്കുന്നതിനിടെയാണ് ഡോണൾഡ് ട്രംപ് കരാറിൽ നിന്നും പിൻമാറിയതായി പ്രഖ്യാപിക്കുന്നത്. ഇത് അമേരിക്കയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് താലിബാൻ വക്താവ് സബിഹുളള മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു.

കാ​ബൂ​ളി​ൽ താ​ലി​ബാ​ൻ ന​ട​ത്തി​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഒ​രു അ​മേ​രി​ക്ക​ൻ സൈ​നി​ക​ൻ ഉ​ൾ​പ്പെ​ടെ 12 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് താ​ലി​ബാനു​മാ​യു​ള്ള ര​ഹ​സ്യ സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ​നി​ന്ന് അ​മേ​രി​ക്ക പി​ൻ​മാ​റി​യ​ത്. ആ​ക്ര​മ​ണ​ങ്ങ​ളും ച​ർ​ച്ച​യും ഒ​ത്തു​പോ​കി​ല്ലെ​ന്നു ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. യു​ദ്ധ​ത്തി​നു പ​ക​രം ച​ർ​ച്ച​യു​ടെ മാ​ർ​ഗം സ്വീ​ക​രി​ച്ചാ​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി ത​ങ്ങ​ൾ തു​ട​രും. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ അ​ധി​നി​വേ​ശം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ത​ങ്ങ​ൾ തൃ​പ്ത​രാ​കി​ല്ലെ​ന്നും താലിബാൻ പ്ര​സ്താ​വ​ന​യി​ൽ പ​റ‍​യു​ന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.