ETV Bharat / international

9/11 ആക്രമണം: 20 വർഷത്തിനിടെ യുഎസ് സാന്നിധ്യമില്ലാതെ അഫ്‌ഗാൻ

author img

By

Published : Sep 9, 2021, 10:46 AM IST

യുഎസ് കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് 2001 സെപ്‌റ്റംബർ 11ന് ഉണ്ടായ 9/11 ആക്രമണം. 20 വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ആക്രമണം ആസൂത്രണം ചെയ്‌ത അഫ്‌ഗാനിൽ യുഎസ് സൈന്യത്തിന്‍റെ സാന്നിധ്യമില്ലാതെ സ്‌മരണദിനം അടയാളപ്പെടുത്താൻ പോകുന്നത്.

9/11 anniversary marked without US troops in Afghanistan  20 വർഷത്തിനിടെ യുഎസ് സാന്നിധ്യമില്ലാതെ അഫ്‌ഗാൻ  9/11 ആക്രമണം  വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം  world trade center attack  taliban  afgan  afganistan  അഫ്‌ഗാൻ  അഫ്‌ഗാനിസ്ഥാൻ  താലിബാൻ  ഭീകരാക്രമണം  തീവ്രവാദം  അൽ ഖ്വയ്‌ദ  Al Qaeda  ഇസ്ലാമിക് എമിറേറ്റ്  Islamic Emirate
9/11 ആക്രമണം: 20 വർഷത്തിനിടെ യുഎസ് സാന്നിധ്യമില്ലാതെ അഫ്‌ഗാൻ

വാഷിങ്‌ടൺ: യുഎസ് കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് 2001 സെപ്‌റ്റംബർ 11ന് ഉണ്ടായ 9/11 ആക്രമണം. 20 വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ആക്രമണം ആസൂത്രണം ചെയ്‌ത അഫ്‌ഗാനിൽ യുഎസ് സൈന്യത്തിന്‍റെ സാന്നിധ്യമില്ലാതെ സ്‌മരണദിനം അടയാളപ്പെടുത്താൻ പോകുന്നത്.

യുഎസ് ചരിത്രത്തിലെ കൊടും ഭീകരാക്രമണം

തീവ്രവാദ സംഘടനയായ അൽ ഖ്വയ്‌ദയുടെ നേതൃത്വത്തിൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്‍ററിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 3,000ത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. അൽ ഖ്വയ്‌ദ ഭീകരർ തട്ടിക്കൊണ്ടുപോയ വിമാനങ്ങളുപയോഗിച്ചാണ് വേൾഡ് ട്രേഡ് സെന്‍ററിന്‍റെ രണ്ട് ടവറുകളും തകർത്തത്.

തുടർന്ന് യുഎസും അതിന്‍റെ നാറ്റോ സഖ്യകക്ഷികളും 2001 ഒക്‌ടോബറിൽ അഫ്‌ഗാനിൽ ആക്രമണം നടത്തി. താലിബാനെ അട്ടിമറിക്കാൻ കോടിക്കണക്കിന് രൂപയാണ് യുഎസ് ചിലവഴിച്ചത്. എന്നാൽ ഒടുവിൽ സംഭവിച്ചത് താലിബാൻ ഭരണത്തിനു കീഴിൽ അഫ്‌ഗാനിൽ 'ഇസ്ലാമിക് എമിറേറ്റ്' രൂപീകരണമായിരുന്നു. കഴിഞ്ഞ മാസമാണ് അഫ്‌ഗാനിലെ യുഎസ് സൈനികരെ രാജ്യം പിൻവലിച്ചത്.

താലിബാൻ മുന്നേറ്റത്തിന്‍റെ ഭാഗമായി നടത്തിയ ആക്രമണങ്ങളിൽ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വർഷങ്ങളായുള്ള പാകിസ്ഥാൻ പിന്തുണയും താലിബാനെ നിർഭയരാക്കി. അഫ്‌ഗാനില്‍ ഇടക്കാല സർക്കാർ രൂപീകരിച്ച താലിബാൻ, രാജ്യത്തെ സ്‌ത്രീകളുടെ അവകാശങ്ങൾ ശരീഅത്തിന്‍റെ പരിധിയിൽ വരുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.

ALSO READ: 9/11 ആക്രമണം: ഖാലിദ് ഷെയ്‌ഖിന്‍റെ വിചാരണ ക്യൂബ കോടതിയിൽ പുനഃരാരംഭിച്ചു

അതേസമയം നിരവധി മഹത്തായ പ്രഖ്യാപനങ്ങൾ താലിബാൻ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങൾക്കും സ്‌ത്രീകൾക്കുമുള്ള മനുഷ്യാവകാശങ്ങളുടെ നില ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണ്. പുതിയ മന്ത്രിസഭാ പട്ടികയില്‍ സ്‌ത്രീ പ്രാതിനിധ്യം ഇല്ലായെന്നതും ഏറെ ശ്രദ്ധേയമായി. യുഎസ് സഖ്യത്തിനും അഫ്‌ഗാൻ സർക്കാരിനുമെതിരെ 20 വർഷത്തെ യുദ്ധത്തിന് നേതൃത്വം നൽകിയവർക്ക് ഉന്നത പദവികളാണ് നല്‍കിയത്.

മുല്ല ഹസൻ അബുന്ദാണ് ഇടക്കാല സർക്കാരിനെ നയിക്കുക. മുല്ല അബ്‌ദുല്‍ ഗനി ബറാദർ ഉപപ്രധാനമന്ത്രിയാകും. മുല്ല യാക്കൂബിനാണ് പ്രതിരോധ മന്ത്രി സ്ഥാനം. മുഖ്യ വക്താവ് സബീഹുല്ല മുജാഹിദാണ് പട്ടിക പ്രഖ്യാപിച്ചത്. താലിബാന്‍റെ സ്ഥാപക നേതാവ് മുല്ല ഉമറിന്‍റെ അടുത്ത അനുയായിയായിരുന്നു മുല്ല ഹസൻ അബുന്ദ്. 1996 മുതൽ 2001 വരെ അധികാരത്തിലിരുന്ന സമയത്ത് വിദേശകാര്യമന്ത്രിയും തുടർന്ന് ഉപപ്രധാനമന്ത്രിയുമായി ചുമതല വഹിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.