ETV Bharat / international

മെക്സിക്കോ നൈറ്റ്ക്ലബ് തീപിടുത്തത്തിൽ 23 പേർ മരിച്ചു, 13 പേർക്ക് പരിക്ക് - മെക്സിക്കോയിലെ നൈറ്റ്ക്ലബ് തീപിടുത്തത്തിൽ എട്ട് സ്ത്രീകളും 15 പുരുഷന്മാരും ഉൾപ്പെടെ 23 പേർ മരിച്ചു

മെക്സിക്കോയിലെ നൈറ്റ്ക്ലബിലുണ്ടായ തീപിടുത്തത്തിൽ എട്ട് സ്ത്രീകളും 15 പുരുഷന്മാരും ഉൾപ്പെടെ 23 പേർ മരിച്ചു. 13 പേർക്ക് ഗുരുതരമായ പരിക്ക്

മെക്സിക്കോ നൈറ്റ്ക്ലബ് തീപിടുത്തത്തിൽ 23 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു
author img

By

Published : Aug 29, 2019, 8:28 AM IST

മെക്സിക്കോ: മെക്സിക്കോയിലെ തെക്കൻ വെരാക്രൂസ് സ്റ്റേറ്റിലെ ബാറിലുണ്ടായ തീപിടുത്തത്തിൽ 23 പേർ കൊല്ലപ്പെടുകയും 13 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തതായി ജനറൽ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. മരിച്ചവരിൽ എട്ട് പേർ സ്ത്രീകളും 15 പേർ പുരുഷൻമാരുമാണ്. തുറമുഖ നഗരമായ കോറ്റ്‌സാക്കോൾകോസിലെ എൽ കാബല്ലോ ബ്ലാങ്കോ ബാറിലാണ് സംഭവം നടന്നത്. വിവിധ മെഡിക്കൽ സെന്‍ററുകൾ വഴി വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്. ബാറിൽ മൊളോടോവ് കോക്ടെയിലുകൾ ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ബാർ അധികൃതർ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.