കാരക്കാസ്: സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് യു.എസ് പൗരന്മാര്‍ ഉള്‍പ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തതായി വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ പറഞ്ഞു. അമേരിക്കക്കാരായ ഐറാൻ ബെറി (41), ലൂക്ക് ഡെൻമാൻ (34) എന്നിവരാണ് അറസ്റ്റിലായത്. ഫ്ലോറിഡ ആസ്ഥാനമായുള്ള സിൽവർകോർപ്പ് എന്ന സുരക്ഷാ കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായത്. അധിനിവേശ ശ്രമത്തിന്‍റ ഉത്തരവാദിത്തം കമ്പനി ഉടമ ഏറ്റെടുത്തിട്ടുണ്ട്.
കാരക്കാസിൽ നിന്ന് 30 കിലോമീറ്റർ വടക്കായി ലാ ഗ്വൈറ തുറമുഖത്താണ് ഞായറാഴ്ച സായുധ ആക്രമണം നടന്നതെന്ന് വെനസ്വേലൻ ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് വെനസ്വേല പ്രതികരിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന യുഎൻ സെക്രട്ടറി ജനറലിന്‍റെ ആഹ്വാനത്തെ അവഗണിച്ചുകൊണ്ടാണ് ആക്രമണം നടന്നത്. കൊവിഡ്-19 മഹാമാരിക്കിടയിലും നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായും വെനസ്വേല പ്രതികരിച്ചു.