വാഷിങ്‌ടണ്‍: യുഎസിലെ വിസ്‌കോൻസെനിലെ കെനോഷ നഗരത്തിൽ വംശീയവിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവയ്‌പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കലാപം പൊട്ടിപുറട്ടതോടെ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്‌ച കറുത്ത വർഗക്കാരനായ ജേക്കബ് ബ്ലേക്ക് എന്ന യുവാവിനെ പൊലീസ് വെടിവെച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്നാണ് നഗരത്തിൽ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടത്. നട്ടെല്ലിനു പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
3 മാസം മുൻപ് മിനിയപ്പലിസിൽ ജോർജ് ഫ്ലോയ്‌ഡിനെ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് യുഎസിലെ പുതിയ സംഭവവികാസങ്ങള്‍.