ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന 13 വെടിവെപ്പുകളിൽ 19 പേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച അർധരാത്രി മുതലാണ് വെടിവെപ്പ് നടന്നത്. ബ്രോങ്ക്സിൽ ആറ് തവണയും ക്വീൻസിൽ രണ്ട് തവണയും ബ്രൂക്‌ലിനിൽ നാല് തവണയും മാൻഹട്ടനിൽ ഒരു തവണയും വെടിവെപ്പ് നടന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. 16നും 47നും ഇടയിൽ പ്രായമുള്ളവരാണ് ആക്രമണത്തിന് ഇരയായത്. വെടിവെപ്പിന്‍റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ന്യൂയോർക്ക് സിറ്റി പൊലീസ് വകുപ്പിന്‍റെ രഹസ്യ കുറ്റാന്വേഷണ യൂണിറ്റ് പിരിച്ചുവിട്ടതിന് ശേഷമാണ് സംഭവങ്ങൾ നടന്നത്. എൻവൈപിഡി ഈ ആഴ്‌ച പുറത്തവിട്ട മെയ് മാസത്തിലെ കുറ്റകൃത്യങ്ങളുടെ കണക്കനുസരിച്ച് 100 വെടിവെപ്പുകളാണ് ന്യൂയോര്‍ക്കില്‍ നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 64 ശതമാനം കൂടുതലാണിത്. കൊലപാതകങ്ങൾ 79 ശതമാനവും വാഹന മോഷണ കേസുകൾ 64 ശതമാനവും മറ്റ് കവർച്ചാ കേസുകൾ 34 ശതമാനവും വർധിച്ചു.
ന്യൂയോർക്കിൽ വിവിധയിടങ്ങളില്‍ വെടിവെപ്പ്; 19 പേർക്ക് പരിക്ക് - ന്യൂയോർക്ക് സിറ്റി പൊലീസ് വകുപ്പ്
ശനിയാഴ്‌ച അർധരാത്രി മുതലാണ് വെടിവെപ്പ് നടന്നത്. ബ്രോങ്ക്സിൽ ആറ് തവണയും ക്വീൻസിൽ രണ്ട് തവണയും ബ്രൂക്‌ലിനിൽ നാല് തവണയും മാൻഹട്ടനിൽ ഒരു തവണയും വെടിവെപ്പ് നടന്നു