ETV Bharat / international

ഫ്ലോറിഡയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 12 ആയി; 149 പേരെ കാണാനില്ല

മിയാമി ബീച്ചിന് സമീപത്തുള്ള 12 നില കെട്ടിടത്തിന്‍റെ ഒരു ഭാഗം വ്യാഴാഴ്ച പുലർച്ചെ 1.30ഓടെ തകർന്ന് വീഴുകയായിരുന്നു.

Florida building collapse  florida  america  america building collapse  miami beach  joe biden  ഫ്ലോറിഡയിൽ കെട്ടിടം തകർന്നു  ഫ്ലോറിഡ  അമേരിക്ക  അമേരിക്കയിൽ കെട്ടിടം തകർന്നു  മിയാമി ബീച്ച്  ജോ ബൈഡൻ  അമേരിക്കൻ വാർത്തകൾ
ഫ്ലോറിഡയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 12 ആയി; 149 പേരെ കാണാനില്ല
author img

By

Published : Jun 30, 2021, 9:41 AM IST

വാഷിങ്ടൺ: ഫ്ലോറിഡയിൽ ഷാംപ്ളെയിൻ ടവേഴ്സ് കൊണ്ടോ ഭാഗികമായി തകർന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. 149 പേരെ ഇനിയും കണ്ടെത്തെണ്ടതുണ്ടെന്ന് മയാമി ഡെയ്‌ഡ്‌ കൗണ്ടി മേയർ ഡാനിയേല ലീവൈൻ കാവ പറഞ്ഞു. ഇവരെല്ലാം കെട്ടിടത്തിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു

"149 പേർ എന്നത് കെട്ടിടത്തിലെ താമസക്കാർ മാത്രമാണ്. ഇവരെല്ലാം കെട്ടിടത്തിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കാണാതായവരുടെ സംഖ്യയിൽ മാറ്റം വരാം", ഡാനിയേല ലീവൈൻ കാവ പറഞ്ഞു.

രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ വിദഗ്ധർ സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ശബ്ദവീചികളും നായ്ക്കളെയും ഉപയോഗിക്കുന്നു. എല്ലാവിധ സഹായവും നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. അപകടത്തിൽ അനുശോചനവും അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ 1.30ന് മയാമി ബീച്ചിന് സമീപമുള്ള സർഫ്‌സൈഡ് ടൗണിൽ കോളിൻസ് അവന്യൂവിലുള്ള ഷാംപ്‌ളെയിൻ ടവർസ് ഭാഗീകമായി തകരുകയായിരുന്നു. 12 നിലകളുള്ള കോപ്ലക്സിലെ 136 യൂണിറ്റുകളിൽ പകുതിയോളം ആണ് തകർന്നു വീണത്. തകർച്ച വീഡിയോയിൽ കാണാം. സംഭവസമയത്ത്, കെട്ടിടത്തിലെ താമസക്കാർ ഉറക്കത്തിലായിരുന്നു.

അപകട കാരണം വ്യക്തമല്ല

40 വർഷം പഴക്കമുള്ള കെട്ടിടം കുറെ വർഷമായി അൽപാൽപം താഴുന്നുണ്ടായിരുന്നുവെന്നു വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കടൽത്തീരമായതിനാൽ തുരുമ്പ് സാധ്യത കൂടുതലുണ്ട്.

Also Read: ആഗോള സൈബർ സുരക്ഷ സൂചികയിൽ ഇന്ത്യയ്ക്ക് നേട്ടം ; രാജ്യം 10-ാം സ്ഥാനത്ത്

സര്‍ക്കാര്‍ പരിശോധന കഴിഞ്ഞ് പ്രവർത്തനാനുമതി ലഭിച്ചതിന് തൊട്ടടുത്ത ദിവസമാണ് അപകടമുണ്ടായിരിക്കുന്നത്. തകർച്ചയ്ക്ക് കാരണമായത് എന്താണെന്ന് എഞ്ചിനീയർമാർ പരിശോധിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം നിർണയിക്കാൻ സമയമെടുക്കുമെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.