ചിക്കാഗോ: ശീത കൊടുങ്കാറ്റിനെ തുടര്‍ന്ന് ചിക്കാഗോയില്‍ ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി. ഒഹെയര്‍ വിമാനത്താവളത്തില്‍ 950 വിമാനങ്ങളും മിഡ്വേ വിമാനത്താവളത്തില്‍ 60 ഓളം വിമാനങ്ങളുമാണ് ശനിയാഴ്ച രാവിലെ റദ്ദാക്കിയത്.
വടക്കൻ ഇല്ലിനോയിസിനും ചിക്കാഗോയിലും ശനിയാഴ്ച പുലർച്ചെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. വെള്ളപ്പൊക്ക സാഹചര്യമുണ്ടാവുകയാണെങ്കില്‍ നേരിടാന്‍ 1,800 ട്രക്കുകളും മറ്റ് ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം ലൂസിയാനയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ വീട് തകര്‍ന്ന് രണ്ട് വൃദ്ധദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. തെക്കൻ യുഎസ് സംസ്ഥാനങ്ങളായ ടെക്സസ്, ലൂസിയാന, അലബാമ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 മൈൽ വേഗതയിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റില്‍ നിരവധി നാശനഷ്ടങ്ങളാണുണ്ടായത്.