കെയ്‌റോ: ലിബിയയിലെ മെഡിറ്ററേനിയൻ തീരത്ത് നിന്ന് വാണിജ്യ കപ്പൽ വഴി യൂറോപ്പിലേക്ക് കുടിയേറിയ 270 പേരെ ലിബിയൻ കോസ്റ്റ് ഗാർഡിന് കൈമാറി. ഇവരെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയച്ചതായി യുഎൻ കുടിയേറ്റ, അഭയാർഥി ഏജൻസികൾ അറിയിച്ചു. 'വോസ് ട്രൈറ്റൺ' എന്ന കപ്പൽ വഴിയാണ് ഇവർ രക്ഷപെടാൻ ശ്രമിച്ചതെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു.
also:താലിബാൻ ആക്രമണം; 23 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
യാത്രക്കിടെ ലിബിയൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി ട്രിപ്പോളി തുറമുഖത്തേക്ക് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് ലിബിയൻ അധികൃതർ തടങ്കലിലാക്കുകയായിരുന്നു. അഭയാര്‍ഥി പ്രവാഹം തടയാനായി യൂറോപ്യന്‍ രാജ്യങ്ങള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു കുടിയേറ്റം നടന്നത്.
ജീവനല്ലാതെ കാര്യമായി ഒന്നും നഷ്ടപ്പെടാനില്ലാത്ത അഭയാര്‍ഥികള്‍ എന്തും നേരിടാന്‍ തീരുമാനിച്ചുറച്ചാണ് ഇറങ്ങിപ്പുറപ്പെടുന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ഭരണകൂടങ്ങള്‍ തകര്‍ത്ത ലിബിയയിലെ തീര്‍ത്തും ദുര്‍ബലമായ പ്രദേശങ്ങളിലൂടെയാണ് ഇവര്‍ പലായനം നടത്തുന്നതും.
ഈ വർഷം ഇതുവരെ 13,000 ത്തിലധികം കുടിയേറ്റക്കാരെ ലിബിയൻ തടങ്കൽ കേന്ദ്രങ്ങളിലേക്ക് തിരിച്ചയച്ചതായി ലിബിയൻ തീരസംരക്ഷണ സേന അറിയിച്ചു.