ETV Bharat / international

നൈജീരിയയിലെ സ്‌കൂളുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അപലപിച്ചു

ബുധനാഴ്‌ചയാണ് സ്‌കൂളിന് നേരെ ആക്രമണമുണ്ടായത്.

UN chief condemns attack on school  abduction of students in Nigeria  UN Secretary-General Antonio Guterres  യു.എൻ സെക്രട്ടറി ജനറൽ  അന്‍റോണിയോ ഗുട്ടെറസ്  നൈജീരിയയിലെ സ്‌കൂളുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അപലപിച്ചു  നൈജീരിയ  നൈജീരിയ സ്‌കൂൾ ആക്രമണം  Nigeria
നൈജീരിയയിലെ സ്‌കൂളുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അപലപിച്ചു
author img

By

Published : Feb 18, 2021, 9:46 AM IST

അബൂജ: നൈജീരിയയിലെ സ്‌കൂളുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലും വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അപലപിച്ചു.

ആക്രമണത്തിൽ ഒരു വിദ്യാർഥി കൊല്ലപ്പെടുകയും 27വിദ്യാർത്ഥികൾ, മൂന്ന് സ്‌കൂൾ ജീവനക്കാർ, ജീവനക്കാരുടെ 12 ബന്ധുക്കൾ തുടങ്ങി 42 പേരെ തട്ടിക്കൊണ്ടു പോയതായും വക്താവ് അറിയിച്ചു. ബുധനാഴ്‌ചയാണ് നൈജീരിയയിലെ കാഗറ എന്ന പ്രദേശത്തെ സ്‌കൂളിന് നേരെ ആക്രമണമുണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണം അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണെന്നും ആക്രമണം നടത്തിയവരെ ഉടൻ തന്നെ പിടികൂടണമെന്നും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും യു.എൻ സെക്രട്ടറി ജനറൽ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.