ETV Bharat / international

നൈജീരിയയിൽ ഒരു സംഘം തോക്കുധാരികൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി - വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

തെജീനയിലെ സാലിഹു ടാങ്കോ ഇസ്ലാമിയ സ്‌കൂളിന് നേരെ ആക്രമണം നടത്തുകയും വിദ്യാർഥികളെ തട്ടികൊണ്ട് പോവുകയുമായിരുന്നെന്ന് പൊലീസ്.

Nigeria  gunmen attack school in Nigeria  Students abducted after gunmen attack school in Nigeria  gunmen attack  നൈജീരിയ  നൈജീരി ആക്രമണം  വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി  തോക്കുധാരികൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി
നൈജീരിയയിൽ ഒരു സംഘം തോക്കുധാരികൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി
author img

By

Published : May 31, 2021, 8:58 AM IST

അബൂജ: നൈജീരിയയിലെ നൈജറിൽ ഒരു സംഘം തോക്കുധാരികൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതായി പൊലീസ്. സംഭവത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. ഞായറാഴ്‌ച ഉച്ചയ്ക്ക് മോട്ടോർ സൈക്കിളിലെത്തിയ തോക്കുധാരികൾ തെജീനയിലെ സാലിഹു ടാങ്കോ ഇസ്ലാമിയ സ്‌കൂളിന് നേരെ ആക്രമണം നടത്തുകയും വിദ്യാർഥികളെ തട്ടികൊണ്ട് പോവുകയായിരുന്നെന്ന് പൊലീസ് മേധാവി ആദം ഉസ്‌മാൻ പറഞ്ഞു. ആക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോയ വിദ്യാർഥികളുടെ എണ്ണം കൃത്യമായി പൊലീസ് വെളുപ്പെടുത്തിയിട്ടില്ല. 200 ഓളം വിദ്യാർഥികളെയാണ് തട്ടികൊണ്ട് പോയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കുട്ടികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Also Read: പശ്ചിമ ബംഗാളിൽ 257 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.