ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പാർലമെന്‍റ് വീഡിയോ മീറ്റിങ്ങ് അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ച് ഹാക്കർമാർ തടസ്സപ്പെടുത്തി . മീറ്റിങ്ങിനിടെ അസംബ്ലി സ്പീക്കറായ തണ്ടി മോഡിസിനെതിരെ വംശീയവും ലൈംഗികവുമായ അധിക്ഷേപം ഉണ്ടായി. കൊവിഡ് വൈറസിന്‍റെ വ്യാപനത്തെ തുടർന്ന് രാജ്യം കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ തുടരുന്നതിനാൽ ദക്ഷിണാഫ്രിക്കയിലെ പാർലമെന്‍റ് അടച്ചിരിക്കുകയാണ്. ഇതേ തുടർന്ന് എല്ലാ മീറ്റിങ്ങുകളും വീഡിയോ കോൺഫറൻസ് കോളുകളിലൂടെയാണ് നടത്തി വരുന്നത്. മറ്റൊരു ദക്ഷിണാഫ്രിക്കൻ പാർലമെന്‍റ് വീഡിയോ യോഗവും സമാനമായി ഹാക്ക് ചെയപ്പെട്ടിരുന്നു. കൊവിഡിനെ തുടർന്ന് പല ഔദ്യോഗിക യോഗങ്ങളും ഓൺലൈനാക്കിയതോടെ ഇത്തരം ഹാക്കിങ്ങ് സംഭവങ്ങൾ പതിവായിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ പാർലമെന്‍റ് വീഡിയോ മീറ്റിങ്ങ് ഹാക്ക് ചെയ്തു - വീഡിയോ മീറ്റിംഗ് അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ച് തടസ്സപ്പെടുത്തി
മീറ്റിങ്ങിനിടെ അസംബ്ലി സ്പീക്കറായ തണ്ടി മോഡിസിനെതിരെ വംശീയവും ലൈംഗികവുമായ അധിക്ഷേപം ഉണ്ടായി. രാജ്യം കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ തുടരുന്നതിനാൽ ദക്ഷിണാഫ്രിക്കയിലെ പാർലമെന്‍റ് അടച്ചിരിക്കുകയാണ്.
![ദക്ഷിണാഫ്രിക്കൻ പാർലമെന്‍റ് വീഡിയോ മീറ്റിങ്ങ് ഹാക്ക് ചെയ്തു South Africa parliament Parliament video call hacked COVID-19 lockdown Coronavirus ജോഹന്നാസ്ബർഗ് ദക്ഷിണാഫ്രിക്കൻ നിയമനിർമ്മാതാക്കൾ വീഡിയോ മീറ്റിംഗ് അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ച് തടസ്സപ്പെടുത്തി അസംബ്ലി സ്പീക്കറായ തണ്ടി മോഡിസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7101768-959-7101768-1588853721970.jpg?imwidth=3840)