പോർട്ടോ-നോവോ: നോർവീജിയൻ കപ്പൽ കമ്പനിയായ ജെ.ജെ. ഉഗ്ലാൻഡിന്‍റെ ഉടമസ്ഥതയിലുള്ള കപ്പലിൽ നിന്ന് ഒമ്പത് നാവികരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ട് പോയി. ബെനിൻ തീരത്ത് നങ്കൂരമിടുന്നതിനിടെയാണ് എം വി ബോണിറ്റ എന്ന കപ്പലിനെ ആക്രമിച്ചത്. എട്ട് കപ്പൽ ജീവനക്കാരും ക്യാപറ്റനുമാണ് തട്ടിക്കൊണ്ട് പോയ സംഘത്തിലുള്ളത്.
ബെനിനൻ നഗരത്തിലെ കൊട്ടാണ്യൂവിൽ നിന്ന് 9 മൈൽ അകലത്തിലാണ് കപ്പൽ നങ്കൂരമിട്ടിരുന്നത്. അതേസമയം സുരക്ഷാ കാരണങ്ങൾ സംഘത്തിന്‍റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരുടെ കുടുംബാഗങ്ങളുമായി ബന്ധപ്പെട്ടെന്നും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചെന്നും കപ്പൽ കമ്പനി അധികൃതർ അറിയിച്ചു. ഗാബോൺ മുതൽ ലൈബീരിയ വരെ വ്യാപിച്ചുകിടക്കുന്ന ഗിനിയ ഉൾക്കടൽ കടൽക്കൊള്ളക്കാരുടെ സങ്കേതമാണ്.