വാഷിംഗ്ടൺ: കൊവിഡിനെ ചെറുക്കുന്നതിനായി പുറത്തിറക്കിയ ഫൈസറിന്‍റെ ഗുളിക ഒമിക്രോണ്‍ വകഭേദത്തിനും ഫലപ്രദമെന്ന് കമ്പനി അവകാശപ്പെട്ടു. 2,250 ആളുകളില്‍ നടത്തിയ പഠനം വിജയമാണെന്നും കമ്പനി വ്യക്തമാക്കി. കൊവിഡിന്‍റെ തുടക്കത്തില്‍ തന്നെ മരുന്ന് കഴിച്ച് തുടങ്ങിയവരില്‍ അപകട സാധ്യത വലിയ രീതിയില്‍ കുറഞ്ഞു. മാത്രമല്ല പ്രായം കൂടിയവരില്‍ 89 ശതമാനം വരെ മരണ നിരക്ക് കുറയ്ക്കുന്നതിനും മരുന്ന് സഹായകമാണെന്നാണ് കമ്പനിയുടെ അവകാശ വാദം.
ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് മരുന്നെന്നാണ് ലാബോറട്ടറി റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ഒമിക്രോണ്‍ വൈറസ് മനുഷ്യശരീരത്തില്‍ വളരാനായി ഉണ്ടാക്കുന്ന പ്രോട്ടീനിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ആന്‍റി വൈറസിനെയാണ് നിര്‍മിച്ചിരിക്കുന്നത്. ലോകത്ത് കൊവിഡ് മരണവും രോഗ നിരക്കും കൂടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഫൈസറിന്‍റെ കണ്ടെത്തല്‍. യുഎസിൽ 8,00,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Also Read: പിടിമുറുക്കി ഒമിക്രോണ്‍; ചൈനയിലും രോഗം സ്ഥിരീകരിച്ചു
പുതിയതായി രൂപമാറ്റം സംഭവിച്ച ഡെല്‍റ്റ വേറിയന്‍റ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. തണുത്ത കാലാവസ്ഥയിലും ആളുകള്‍ തമ്മിലുള്ള ഒത്തു കൂടല്‍ നടക്കുമ്പോഴും ഇവയുടെ വ്യാപനം കൂടുതല്‍ വേഗത്തിലാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനിടെയാണ് കൂടുതല്‍ അപകടകാരിയായി ഒമിക്രോണിന്‍റെ വരവെന്നതും ഭീതി കൂട്ടുന്നുണ്ട്.
ഫൈസറിന്‍റെയും മെര്‍ക്ക് എന്ന കമ്പനിയുടെയും കൊവിഡ് പ്രതിരോധ ഗുളിക അംഗീകരിക്കുന്ന കാര്യത്തില്‍ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. അടുത്തിടെ അംഗീകാരത്തിനായി കമ്പനി അഡ്മിനിസ്‌ട്രേഷനെ സമീപിച്ചിരുന്നു. തങ്ങളുടെ ഗുളിക കൊവിഡ് രോഗികളില്‍ മരണ നിരക്ക് 30 ശതമാനം വരെ കുറച്ചതായി അടുത്തിടെ മെര്‍ക്ക് അവകാശപ്പെട്ടിരുന്നു.
പ്രതിരോധ വാക്സിന്‍ എടുത്തവരിലും എടുക്കാത്തവരിലും പരീക്ഷണം
രണ്ട് കമ്പനികളും തങ്ങളുടെ മരുന്നുകൾ ആദ്യം പരീക്ഷിച്ചത് വാക്സിനേഷൻ എടുക്കാത്ത മുതിർന്നവരിലാണ്. പ്രായമോ ആസ്ത്മ അല്ലെങ്കിൽ പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരൊ ആയ ആളുകളിലായിരുന്നു പരീക്ഷണം. ഈ ഗണത്തില്‍ ഉള്ളവര്‍ക്ക് മരണ സാധ്യത കൂടുതലാണ് എന്നതാണ് ഈ വിഭാഗത്തെ തെരഞ്ഞെടുക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിലും കമ്പനി മരുന്ന് പരീക്ഷിക്കുന്നുണ്ട്.
പരീക്ഷണം നടത്തിയ കൊവിഡ് ചികിത്സ കഴിഞ്ഞ് പുറത്തിറിങ്ങിയവര്‍ക്ക് നാല് ദിവസത്തേക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ 70 ശതമാനം പേരിലും ആശുപത്രി വാസം ഒഴിവാക്കാന്‍ മരുന്ന് സഹായിച്ചുവെന്നും കമ്പനി അവകാശപ്പെട്ടു.