ETV Bharat / international

എണ്ണ ഇറക്കുമതി ; ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ പ്രശംസിച്ച് ഇമ്രാൻ ഖാൻ

author img

By

Published : Mar 20, 2022, 10:55 PM IST

അമേരിക്കയുടെ ഉപരോധം വകവയ്ക്കാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്‌ത ഇന്ത്യയുടെ നടപടിയെയാണ് ഇമ്രാൻ ഖാൻ പ്രശംസിച്ചത്

Pakistan PM Imran Khan praises India's independent foreign policy  Imran Khan praises India  ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ പ്രശംസിച്ച് ഇമ്രാൻ ഖാൻ  റഷ്യ യുക്രൈൻ യുദ്ധം  ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയം  India's independent foreign policy  india imported crude oil from Russia despite American sanctions
ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയം; പ്രശംസിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : അമേരിക്കയുടെ ഉപരോധം വകവയ്ക്കാതെ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്‌ത് സ്വതന്ത്ര വിദേശനയം പിന്തുടരുന്ന ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഖൈബർ-പഖ്‌തൂൺഖ്വ പ്രവിശ്യയിലെ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'ക്വാഡിന്‍റെ ഭാഗമായ ഇന്ത്യ അമേരിക്കയുടെ ഉപരോധം വകവയ്ക്കാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പ്രശംസിക്കാൻ ആഗ്രഹിക്കുന്നു' - ഖാൻ പറഞ്ഞു.

കൂടാതെ തന്‍റെ വിദേശനയവും പാക്കിസ്ഥാനിലെ ജനങ്ങൾക്ക് അനുകൂലമാകുമെന്ന് ഖാൻ വ്യക്‌തമാക്കി. ഞാൻ ആരുടെയും മുന്നിൽ തലകുനിച്ചിട്ടില്ല, എന്‍റെ രാജ്യത്തെയും തലകുനിക്കാൻ അനുവദിക്കില്ല - ഖാൻ കൂട്ടിച്ചേർത്തു.

ALSO READ: ഹിജാബ് കേസില്‍ വിധിപറഞ്ഞ ജഡ്‌ജിമാരുടെ സുരക്ഷ കൂട്ടി ; ഭീഷണി പ്രസംഗത്തില്‍ 2 പേര്‍ അറസ്റ്റില്‍

അതേസമയം റഷ്യയ്‌ക്കെതിരെ പിന്തുണ തേടുന്ന യൂറോപ്യൻ യൂണിയൻ പ്രതിനിധികളോട് തീരുമാനം വ്യക്‌തമാക്കിയിട്ടില്ലെന്നും ഖാൻ പറഞ്ഞു. അവർ അഭ്യർഥന നടത്തി പ്രോട്ടോകോൾ ലംഘിച്ചിരിക്കുകയാണ്. കൂടാതെ യുറോപ്യൻ യൂണിയന്‍റെ അഭ്യർഥന മാനിച്ചിട്ട് പാകിസ്ഥാന് ഒന്നും നേടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.