ETV Bharat / international

നൈജീരിയയില്‍ ബോട്ട് അപകടം; നാല് പേര്‍ മരിച്ചു, 156 പേരെ കാണാതായി - 156 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

അമിതഭാരമാണ് അപകടത്തിന് കാരണമെന്നും യൂസുഫ് ബിർമ വ്യക്തമാക്കി.

Nigerian government declares 156 people missing four dead over boat mishap Nigerian government declares 156 people missing, four dead over boat mishap Nigerian government boat mishap നൈജീരിയയില്‍ ബോട്ട് അപകടം; നാല് പേര്‍ മരിച്ചു, 156 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു നൈജീരിയയില്‍ ബോട്ട് അപകടം നാല് പേര്‍ മരിച്ചു, 156 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു നാല് പേര്‍ മരിച്ചു 156 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു ബോട്ട് അപകടം
നൈജീരിയയില്‍ ബോട്ട് അപകടം; നാല് പേര്‍ മരിച്ചു, 156 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
author img

By

Published : May 27, 2021, 7:59 AM IST

അബുജ : വടക്കുപടിഞ്ഞാറൻ കെബി സംസ്ഥാനത്തുണ്ടായ ബോട്ട് അപകടത്തിൽ നാല് പേർ മരിച്ചു.156 പേരെ കാണാതായതായി നൈജീരിയൻ സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും നടന്നുവരികയാണെന്നും എന്നാൽ 20 പേരെ രക്ഷപ്പെടുത്തിയതായും സർക്കാർ ഏജൻസിയായ നാഷണൽ ഇൻലാൻഡ് വാട്ടർവേ അതോറിറ്റി (എൻ‌ഐ‌ഡബ്ല്യുഎ) ഏരിയ മാനേജർ യൂസുഫ് ബിർമ പറഞ്ഞു. 180 യാത്രക്കാരെയും 30 ബജാജ് മോട്ടോർസൈക്കിളുകളുമായി പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്.

Read Also…..ബംഗ്ലാദേശിൽ ബോട്ടപകടത്തിൽ 25 പേർ കൊല്ലപ്പെട്ടു

കെബിയിൽ നിന്ന് നൈജർ സംസ്ഥാനത്തെ ബോർഗു ലോക്കൽ ഗവൺമെന്‍റ് ഏരിയയിലെ മലെലെയിലെ ഒരു മാർക്കറ്റിലേക്ക് പോവുകയായിരുന്നു ആളുകള്‍. യാത്ര ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷമാണ് അപകടമെന്നും ബിർമ പറഞ്ഞു.അമിതഭാരമാണ് അപകടത്തിന് കാരണമെന്നും യൂസുഫ് ബിർമ വ്യക്തമാക്കി. ബോട്ടിന്‍റെ കാലപ്പഴക്കവും ബലക്കുറവും അപകടത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.