ETV Bharat / international

നൈജീരിയയിൽ 21നില കെട്ടിടം തകർന്ന് അപകടം; മരണം 36 ആയി - നൈജീരിയയിൽ 21നില കെട്ടിടം തകർന്ന് അപകടം

തിങ്കളാഴ്‌ചയാണ് നൈജീരിയയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരമായ ലാഗോസിൽ നിർമാണത്തിലിരുന്ന 21 നില കെട്ടിടം തകർന്നുവീണത്.

Nigeria  Nigeria building collapse  deaths in Nigeria building collapse  Lagos  നൈജീരിയ  നൈജീരിയയിൽ 21നില കെട്ടിടം തകർന്ന് അപകടം  ലാഗോസ് കെട്ടിടം തകർന്ന് അപകടം
നൈജീരിയയിൽ 21നില കെട്ടിടം തകർന്ന് അപകടം; മരണസംഖ്യ 36 ആയി
author img

By

Published : Nov 4, 2021, 7:31 PM IST

ലാഗോസ്: ലാഗോസിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം 15 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 36ലേക്ക് ഉയർന്നത്. തിങ്കളാഴ്‌ചയാണ് നൈജീരിയയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരമായ ലാഗോസിൽ നിർമാണത്തിലിരുന്ന 21 നില കെട്ടിടം തകർന്നുവീണത്. സംഭവസമയത്ത് നിർമാണ തൊഴിലാളികളും കരകൗശല തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു.

കെട്ടിടാവശിഷ്ടങ്ങൾക്കിയിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അപകട സമയത്ത് ഏകദേശം 100 പേർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സ്ഥലത്തെ നിർമാണ തൊഴിലാളിയുടെ കണക്കുകൂട്ടൽ. അതുപ്രകാരം 55 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

അപകടം നടന്ന് 3 മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞത്. കരാറുകാർ കെട്ടിട നിർമാണ നിയമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നും അപകടത്തിന്‍റെ കാരണവും കണ്ടെത്താൻ ലാഗോസ് ഗവർണർ ആറുപേരടങ്ങുന്ന സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

ലാഗോസ് ഉൾപ്പെടെ നൈജീരിയൻ നഗരങ്ങളിൽ കെട്ടിടങ്ങൾ തകരുന്നത് പതിവാണ്. കഴിഞ്ഞ വർഷം മാത്രം ലാഗോസിൽ നാല് കെട്ടിടങ്ങൾ തകർന്ന് വീണിരുന്നു.

Also Read: കേരളം ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.