ബമാക്കോ (മാലി): മാലിയെ ഞെട്ടിച്ച തീവ്രവാദിയാക്രമണത്തിന്‍റെ ഉത്തരവാദിത്തം എറ്റെടുത്ത് ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ശനിയാഴ്‌ച രാജ്യത്തിന്‍റെ കിഴക്കൻ ഇൻഡെലിമാൻ മേഖലയിൽ സായുധസേനക്ക് നേരെ നടന്ന ആക്രമണത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 53 പേര്‍ സൈനികരും, ഒരാള്‍ സാധാരണക്കാരനുമായിരുന്നു. സംഭവിച്ചത് തീവ്രവാദിയാക്രമണമാണെന്ന് ഇന്നലെ മാലി സൈന്യം സ്ഥിരീകരിച്ചിരുന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സൈന്യത്തിന് നേരെ നടക്കുന്ന എറ്റവും വലിയ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ അമേരിക്കന്‍ സൈന്യം നടത്തിയ സൈനീക നീക്കത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സ്ഥാപക നേതാവ് അബുബക്കർ അൽ ബാഗ്‌ദാദി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാലിയില്‍ ആക്രമണം നടന്നത്.
മാലി ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് - മാലി ഭീകരാക്രമണം
ഇൻഡെലിമാനില്‍ നടന്ന ആക്രമണത്തില്‍ 53 സൈനികരും, ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു
ബമാക്കോ (മാലി): മാലിയെ ഞെട്ടിച്ച തീവ്രവാദിയാക്രമണത്തിന്‍റെ ഉത്തരവാദിത്തം എറ്റെടുത്ത് ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ശനിയാഴ്‌ച രാജ്യത്തിന്‍റെ കിഴക്കൻ ഇൻഡെലിമാൻ മേഖലയിൽ സായുധസേനക്ക് നേരെ നടന്ന ആക്രമണത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 53 പേര്‍ സൈനികരും, ഒരാള്‍ സാധാരണക്കാരനുമായിരുന്നു. സംഭവിച്ചത് തീവ്രവാദിയാക്രമണമാണെന്ന് ഇന്നലെ മാലി സൈന്യം സ്ഥിരീകരിച്ചിരുന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സൈന്യത്തിന് നേരെ നടക്കുന്ന എറ്റവും വലിയ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ അമേരിക്കന്‍ സൈന്യം നടത്തിയ സൈനീക നീക്കത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സ്ഥാപക നേതാവ് അബുബക്കർ അൽ ബാഗ്‌ദാദി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാലിയില്‍ ആക്രമണം നടന്നത്.
https://www.aninews.in/news/world/others/islamic-state-claims-responsibility-for-mali-attack20191103062415/
Conclusion: