കംബോഡിയ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ. ഡിസംബർ ആദ്യം തലസ്ഥാനമായ പാനോം പെൻ, സീം റീപ് പ്രവിശ്യ എന്നിവിടങ്ങളിൽ താമസിക്കുന്ന ആറ് പേർക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇവരുടെ വൈറസ് ബാധയുടെ ഉറവിടം വ്യക്തമല്ല.
അതേസമയം, ആഗോളതലത്തിൽ കൊവിഡ് പ്രതിസന്ധി ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ജാഗ്രത തുടരാൻ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കംബോഡിയയിൽ 364 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 360 പേർ രോഗമുക്തി നേടി. നാല് പേർ മരിച്ചു. ഇതുവരെ 19,000 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു.