സാവോ പോളോ : കഴിഞ്ഞ 10 ദിവസമായി ഇക്കില്‍ കാരണം ബുദ്ധിമുട്ടുന്ന ബ്രസീല്‍ പ്രസിഡന്‍റ് ജൈർ ബൊള്‍സോനാരോ ആശുപത്രിയില്‍ തന്നെ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
"ആശങ്കപെടേണ്ട തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും പ്രസിഡന്‍റിന്‍റെ ബുദ്ധിമുട്ടിന് ഇപ്പോഴും കുറവ് വന്നിട്ടില്ല. അതിനാല്‍ അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്യുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ല." എന്നാണ് മെഡിക്കൽ ബുള്ളറ്റിൻ.
66 കാരനായ ബോൾസോനാരോ കഴിഞ്ഞ 10 ദിവസമായി ഇക്കിള്‍ കാരണം ബുദ്ധിമുട്ടുകയാണ്. സംഭവം രൂക്ഷമായതോടെ ബുധനാഴ്ച പുലർച്ചെ ബ്രസീലിയയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രസിഡന്‍റിന്‍റെ പേഴ്‌സണല്‍ ഡോക്‌ടർ അന്‍റോണിയോ മാസിഡോയുടെ നിര്‍ദേശ പ്രകാരം വിദഗ്‌ധ ചികിത്സയ്‌ക്ക് വേണ്ടിയാണ് ബോള്‍സോനാരോയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രശ്‌നപരിഹാരത്തിന് ശസ്‌ത്രക്രിയ വേണോയെന്നതിലും ചർച്ച നടക്കുകയാണ്.
2018 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബോള്‍സോനാരോയ്‌ക്ക് കുത്തേറ്റിരുന്നു. ആറ് ശസ്‌ത്രക്രിയയാണ് ഇതിന് പിന്നാലെ നടത്തിയത്.
also read: ഇതാണ് ശരിക്കും ഹാക്കിങ്, ബംഗ്ലാദേശ് ബാങ്കില്‍ നിന്ന് കവർന്നത് 81 മില്യണ്‍ ഡോളർ