ETV Bharat / international

മാലിയിൽ ആയുധ ധാരികൾ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു - military

ബുധനാഴ്ച ബങ്കാസ് പട്ടണത്തിന് സമീപമാണ് ആക്രമണം നടന്നത്. ഏറെനാളുകൾക്ക് ശേഷമാണ് പ്രദേശത്ത് വീണ്ടും ആക്രമണം നടക്കുന്നത്.

ബമാകോ  മാലി  ആയുധധാരികൾ  ബങ്കാസ്  ആയുധധാരികൾ  മാലി  attack  central Mali  military  Mopti region
മാലിയിൽ ആയുധ ധാരികൾ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു
author img

By

Published : Sep 11, 2020, 5:40 PM IST

ബമാകോ: മാലിയിലെ സെൻട്രൽ മാലിയിൽ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ബങ്കാസ് പട്ടണത്തിന് സമീപമാണ് ആക്രമണം നടന്നത്. ഏറെനാളുകൾക്ക് ശേഷമാണ് പ്രദേശത്ത് വീണ്ടും ആക്രമണം നടക്കുന്നത്. ഇവിടം സൈനികരുടെ നിരീക്ഷണത്തിലായിരുന്നു.

ഇതിന് മുമ്പ് ഒഗോബോറോ ഗ്രാമത്തിൽ നിരവധി അജ്ഞാതർ മോട്ടോർ സൈക്കിളുകളിൽ എത്തി ഗ്രാമവാസികളെ ആക്രമിച്ചിരുന്നു. അക്രമികൾ പ്രദേശവാസികളുടെ വീടുകൾ കത്തിക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രാദേശിക ജനതയുടെ എതിർപ്പ് കാരണം ആക്രമണ സ്ഥലത്തിന് സമീപമുള്ള സൈന്യത്തിന് സ്ഥലത്തെത്താൻ സാധിച്ചിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.