ETV Bharat / headlines

നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ്‌ ഉടമകള്‍ - പ്രൈവറ്റ് ബസ്‌ ഓണേഴ്‌സ്

കൊവിഡ് വ്യാപനവും ഇന്ധനവില വർധനവും സ്വകാര്യ ബസ്‌ ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്.

private bus service issues  private bus service  പ്രൈവറ്റ് ബസ്‌ ഓണേഴ്‌സ്  ബസ്‌ ഉടമകള്‍
സ്വകാര്യ ബസ്‌
author img

By

Published : Jun 19, 2021, 7:52 PM IST

തിരുവനന്തപുരം: സർക്കാർ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ സ്വകാര്യ ബസുകളെ തകർക്കുന്നതെന്ന് ഉടമകളും തൊഴിലാളികളും. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ വെള്ളിയാഴ്ച ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്ന സ്വകാര്യ ബസുകൾക്ക് സർവീസിന് അനുമതി സർക്കാർ നൽകിയിരുന്നു.

ബസ് ഉടമയുടെ പ്രതികരണം

ഒറ്റ-ഇരട്ട അക്ക നമ്പരിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച ഇരട്ട അക്ക നമ്പരിൽ അവസാനിക്കുന്ന ബസുകൾക്ക് സർവീസ് നടത്താം. സമ്പൂർണ നിയന്ത്രണമുള്ള ശനി, ഞായർ ദിവസങ്ങളിൽ സർവീസ് ഉണ്ടാകില്ല.

അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്‌ആര്‍ടിസി കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച കെഎസ്‌ആര്‍ടിസി 1528 സര്‍വീസുകളാണ് നടത്തിയത്. ദീർഘദൂര സർവീസുകളുടെ എണ്ണവും കെഎസ്ആർടിസി കൂട്ടും. ലോക്ക് ഡൗണോ ട്രിപ്പിൾ ലോക്ക് ഡൗണോ ഉള്ള സ്റ്റോപ്പുകളിൽ ബസ് നിർത്തില്ല.

also read: കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ ഓടിത്തുടങ്ങി

അതേസമയം, അണ്‍ലോക്കിന്‍റെ ഭാഗമായി ഇളവുകള്‍ ലഭിച്ചിട്ടും സംസ്ഥാനത്ത് സര്‍വീസ് നടത്തിയത് പത്ത് ശതമാനം സ്വകാര്യ ബസുകള്‍ മാത്രമാണ്. കൂടിയ ഡീസല്‍ വിലയും മറ്റു സാമ്പത്തിക പ്രശ്‌നങ്ങളും കാരണം കൂടുതല്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. റോഡ് നികുതിയടക്കം ഒഴിവാക്കിക്കിട്ടിയില്ലെങ്കില്‍ ബസുകള്‍ ഇറക്കാനാവില്ലെന്ന് ഉടമകള്‍ പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താനുള്ള തീരുമാനത്തിനെതിരെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു.

നിന്നുകൊണ്ട് യാത്ര അനുവദിക്കില്ലന്ന തീരുമാനം മാറ്റണമെന്നും നിയന്ത്രണം കടുപ്പിച്ചാൽ സർവീസ് നിർത്തി വയ്ക്കേണ്ട സാഹചര്യമെന്നും ബസുടമകൾ പറയുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പൊതുഗതാഗതത്തിലും നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ ഇരുന്നു മാത്രം ബസിൽ യാത്രചെയ്താൽ മതിയെന്ന നിർദ്ദേശം അപ്രായോഗികമെന്നാണ് ബസുടമകളുടെ പക്ഷം.

മുഴുവൻ സീറ്റുകളിലും ആളെയിരുത്തി ശേഷം സർവീസ് തുടങ്ങുമ്പോൾ, വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പറ്റാതാകും. നിൽക്കുന്ന യാത്രക്കാരുടെ എണ്ണം ഉൾപ്പെടെ നൽകിയാണ് നികുതി ഒടുക്കുന്നത്. അധികമാളെ കയറ്റിരുതെന്ന തീരുമാനം കെഎസ്‌ആ‍ർടിസിക്ക് ഉൾപ്പെടെ വൻ വരുമാന നഷ്ടമാണുണ്ടാക്കുകയെന്നും ഇരുട്ടടിയെന്നും സ്വകാര്യ ബസുടമകൾ പറയുന്നു.

സ്ഥിതി തുടർന്നാൽ ബസുകൾ നി‍ർത്തിയിടേണ്ടി വരും. ഇന്ധന വില വ‍ർധനയുണ്ടാക്കിയ പ്രതിന്ധിയിൽ നിന്ന് കരകയറുന്നതിനിടെ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണ് ബസുടമകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.