ETV Bharat / entertainment

Vinay Fort About His Viral New Look 'ചിരിക്കണോ ഞെട്ടണോ എന്നറിയാതെ അമ്മാവന്‍ കുഴങ്ങി'; പുതിയ 'ലുക്കിൽ' മുട്ട വാങ്ങാൻ പോയ കഥ പറഞ്ഞ് വിനയ് ഫോർട്ട് - വിനയ് ഫോർട്ടിന്‍റെ വൈറൽ ലുക്ക്

Vinay Fort On His New Look | തന്നെക്കണ്ട് ചിരിക്കണോ ഞെട്ടണോ എന്നറിയാതെ കുഴങ്ങിയ പ്രായമായ അമ്മാവന്‍റെ ഭാവങ്ങളും അഭിനയിച്ച് താരം

Vinay fort ramachandraboss and co nivin  Vinay Fort new viral look  മുട്ട വാങ്ങാൻ പോയ കഥ പറഞ്ഞ് വിനയ് ഫോർട്ട്  പുതിയ ലുക്കിൽ മുട്ട വാങ്ങാൻ പോയ വിനയ് ഫോർട്ട്  Vinay Fort  Vinay Fort viral look  Vinay Fort new look  Vinay Fort new look goes viral  Vinay Fort viral look  രാമചന്ദ്ര ബോസ് ആൻഡ് കോ  വിനയ് ഫോർട്ട്  വിനയ് ഫോർട്ട്  വിനയ് ഫോർട്ടിന്‍റെ ലുക്ക്  വിനയ് ഫോർട്ടിന്‍റെ പുതിയ ലുക്ക്  വിനയ് ഫോർട്ടിന്‍റെ വൈറൽ ലുക്ക്
Vinay Fort new viral look
author img

By ETV Bharat Kerala Team

Published : Aug 31, 2023, 10:34 PM IST

പുതിയ 'ലുക്കിൽ' മുട്ട വാങ്ങാൻ പോയ കഥ പറഞ്ഞ് വിനയ് ഫോർട്ട്

ണച്ചിത്രമായ 'രാമചന്ദ്ര ബോസ് ആൻഡ് കോ'യുടെ(Ramachandra boss and co) പ്രചാരണാർഥം പൊതുവേദിയിൽ എത്തിയ വിനയ് ഫോർട്ടിന്‍റെ(Vinay Fort) പുതിയ ലുക്കിനെ ചുറ്റിപറ്റിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലാകെ വലിയ ചർച്ചകൾ നടക്കുന്നത്. ദിവസങ്ങൾക്ക് ശേഷവും താരത്തിന്‍റെ പുതിയ ലുക്കിനെ പറ്റിയുള്ള ചർച്ചകളും ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ വർധിച്ചുവരികയാണ്. അതിൽ പല ട്രോളുകളും വിനയ് തന്നെ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഷെയർ ചെയ്യുന്നുമുണ്ട് (Vinay Fort new viral look).

തന്‍റെ റിലീസിന് കാത്തിരിക്കുന്ന പുതിയ ചിത്രമായ 'വാതിലി'ന്‍റെ(Vathil) പ്രൊമോഷനും അതേ ലുക്കിൽ തന്നെയാണ് വിനയ് ഫോർട്ട് എത്തിയത്. പ്രൊമോഷനിടെ പുതിയ രൂപത്തെ പറ്റി വിനയ്‌യോട് ചോദിക്കാനും മാധ്യമ പ്രവർത്തകർ മറന്നില്ല. മാധ്യമ പ്രവർത്തകർക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

സമൂഹമാധ്യമങ്ങളിൽ നിന്ന് കിട്ടുന്ന റെസ്‌പോൺസ് അല്ലാതെ ജനങ്ങൾക്കിടയിൽ നിന്ന് നേരിട്ട് കിട്ടുന്ന അഭിപ്രായം എങ്ങനെയെന്ന് തുറന്നുപറയുകയാണ് വിനയ് ഫോർട്ട്. കഴിഞ്ഞ ദിവസം ഓണ ചിത്രങ്ങളുടെ പ്രൊമോഷൻ പരിപാടികൾ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴി ഒരു പലചരക്ക് കടയിൽ മുട്ട വാങ്ങുവാനായി ചെന്ന കഥയുടെ കെട്ടാണ് വിനയ് അഴിച്ചത് (Vinay Fort on his new look).

മുട്ട വാങ്ങാനായി വാഹനം ഒതുക്കിയപ്പോൾ പ്രായമായ ഒരു അമ്മാവൻ തന്നെ ശ്രദ്ധിച്ചു നോക്കുന്നത് കണ്ടതായി താരം പറഞ്ഞു. കൊച്ചി സ്വന്തം നാട് ആയതിനാലും ഒരു സിനിമാനടൻ എന്ന നിലയിലും തന്നെ നേരിൽ കാണുമ്പോഴുള്ള ജനങ്ങളുടെ പ്രതികരണം എപ്പോഴും പ്രെഡിക്റ്റബിൾ ആയിരുന്നു. പുതിയ ലുക്കിൽ ഒരുപക്ഷേ പലരും തന്നെ തിരിച്ചറിയുന്നുണ്ടായിരുന്നില്ല. എന്നാൽ പ്രായമായ ഒരു അമ്മാവൻ തന്നെ ശ്രദ്ധിച്ചതായി വിനയ് ഫോർട്ട് പറഞ്ഞു.

ചിരിക്കണോ ഞെട്ടണോ എന്നറിയാതെ വഴിപോക്കനായ അമ്മാവൻ കുഴങ്ങി പോയെന്നും വിനയ് പറഞ്ഞു. തന്നെ കണ്ടപ്പോഴുള്ള അയാളുടെ റിയാക്ഷൻ അഭിനയിച്ച് കാണിക്കാനും വിനയ് മറന്നില്ല. പുള്ളിക്ക് ആദ്യം തമാശയായി തോന്നിയെങ്കിലും "ഇയാൾ എന്താ ഇങ്ങനെ" എന്നുള്ള ഭാവമായിരുന്നുവെന്നും വിനയ് കൂട്ടിച്ചേർത്തു.

'അപ്പൻ'(Appan) എന്ന സിനിമയുടെ സംവിധായകൻ മജുവിന്‍റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് വിനയ് രൂപമാറ്റം വരുത്തിയത്. എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും സെപ്റ്റംബർ മാസം കഴിയുന്നതുവരെ ഈ രൂപവുമായി തുടരേണ്ടതുണ്ടെന്നാണ് താരം പറയുന്നത്. കരിയറിൽ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണിതെന്നും ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് വളരെയധികം എക്‌സൈറ്റഡ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർജു രമാകാന്ത് ആണ് വിനയ് ഫോർട്ട് നായകനായി എത്തുന്ന 'വാതിൽ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്‌റ്റംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും (Vaathil theatre release). വിനയ് ഫോര്‍ട്ടിനെ കൂടാതെ കൃഷ്‌ണ ശങ്കറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായികയായി എത്തുന്നത്. മെറിൻ ഫിലിപ്പ്, സുനില്‍ സുഖദ, അബിന്‍ ബിനോ, വി കെ ബെെജു, ഉണ്ണിരാജ്, അഞ്ജലി നായര്‍, സ്‌മിനു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

READ MORE: Vinay Fort Movie Vaathil Release 'വാതില്‍' എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ; വിനയ്‌ ഫോര്‍ട്ട് ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.