ETV Bharat / entertainment

Tholvi FC Second Look Poster | 'തോൽവി എഫ്‌സി' റിലീസിന്; പ്രതീക്ഷയേറ്റി സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് - ഷറഫുദ്ദീൻ

Sharaf U Dheen's Tholvi FC Movie: ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ജോണി ആന്‍റണിയും സംവിധായകൻ ജോർജ് കോരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Tholvi FC Second Look Poster
Tholvi FC Second Look Poster
author img

By ETV Bharat Kerala Team

Published : Oct 9, 2023, 4:03 PM IST

റഫുദ്ദീൻ കേന്ദ്ര കഥാപാത്രമായി, തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന ചിത്രമാണ് 'തോൽവി എഫ്‌സി' (Sharaf U Dheen in Tholvi FC). അഭിനേതാവ് കൂടിയായ ജോർജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം വേറിട്ട പോസ്റ്ററും ടീസറുമൊക്കെയായി ഇതിനകം പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാക്കി സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ് (Tholvi FC Second Look Poster).

  • " class="align-text-top noRightClick twitterSection" data="">

സംവിധായകന് പുറമെ അഭിനേതാവായും ജോർജ് കോര 'തോൽവി എഫ്‌സി'യിലുണ്ട്. ഷറഫുദ്ദീനും ജോണി ആന്‍റണിയും ഒപ്പം ജോർജ് കോരയും അണിനിരക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന പുതിയ പോസ്റ്റർ. നിലത്ത് കിടന്നുരുണ്ട് അടികൂടുന്ന ഷറഫുദ്ദീനും ജോർജ് കോരയ്‌ക്കും പിന്നിൽ ആകെ പരിഭ്രമത്തിൽ നിൽക്കുന്ന ജോണി ആന്‍റണിയുടെ കഥാപാത്രത്തെ കാണാം. ഏതായാലും കൗതുകം ഉണർത്തുന്ന പോസ്റ്ററിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

രസകരമായ കുടുംബകഥയാകും ചിത്രം പറയുക എന്നാണ് വിവരം. കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ പൊട്ടിച്ചിരി വിരിയിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സോഷ്യൽ മീഡിയയിലടക്കം വൻ സ്വീകാര്യത ലഭിച്ചിരുന്നു.

'തോൽവി എഫ്‌സി'യുടെ രചന നിർവഹിച്ചിരിക്കുന്നതും ജോർജ് കോര തന്നെയാണ്. 'തിരികെ' (Thirike) എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായും ജോർജ് കോര നേരത്തെ പ്രവർത്തിച്ചിരുന്നു. നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' (Njandukalude Nattil Oridavela) എന്ന സിനിമയുടെ കഥ രചിച്ചതിലും ഇദ്ദേഹം പങ്കാളിയാണ്.

അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ജോർജ് കോര. 'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള സിനിമകളിൽ ഇദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്. നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് ‘തോൽവി എഫ്‌സി’ നിർമിക്കുന്നത്. 'തിരികെ'യ്‌ക്ക് ശേഷം ഇവർ നിർമിക്കുന്ന ചിത്രമാണിത്. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മന്നത്താനിൽ എന്നിവർ സഹ നിർമാതാക്കളാണ്.

മീനാക്ഷി രവീന്ദ്രൻ, ആശ മഠത്തിൽ, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലരങ്ങളായ എവിൻ, കെവിൻ എന്നിവരാണ് 'തോൽവി എഫ്‍സി'യിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത് (Tholvi FC Cast. ശ്യാമപ്രകാശ് എംഎസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത് സിബി മാത്യു അലക്‌സാണ്. വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ലാൽ കൃഷ്‌ണ എഡിറ്റ‍‍ിംഗും പോസ്റ്റ്‌ പ്രൊഡക്ഷൻ ഡയറക്ഷനും നിർവഹിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ - പ്രണവ് പി പിള്ള, സൗണ്ട് ഡിസൈൻ - ധനുഷ് നയനാർ, സൗണ്ട് മിക്‌സ് - ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം - ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈന‍ർ - ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ - ജെപി മണക്കാട്, മേക്കപ്പ് - രഞ്ജു കോലഞ്ചേരി, കളറിസ്റ്റ് - ജോയ്‌നർ‍ തോമസ്, വിഎഫ്എക്‌സ് - സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ശ്രീകാന്ത് മോഹൻ, സ്റ്റിൽസ് - അമൽ സി സദർ, വിതരണം - സെൻട്രൽ പിക്ചേഴ്‌സ്, ഡിസൈൻസ് - മക്ഗഫിൻ എന്നിരാണ് ചിത്രത്തിലെ മറ്റ് അണയറ പ്രവർത്തകർ (Tholvi FC Crew).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.