ETV Bharat / entertainment

തമിഴ്‌ ഹാസ്യ നടൻ മയിൽസാമി അന്തരിച്ചു - മയിൽസാമി മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം.

tamil actor mayilsamy passes away  tamil actor mayilsamy  mayilsamy  mayilsamy passes away  mayilsamy death  മയിൽസാമി  മയിൽസാമി അന്തരിച്ചു  തമിഴ്‌ നടൻ മയിൽസാമി  തമിഴ്‌ നടൻ മയിൽസാമി  മയിൽസാമി മരിച്ചു  ഹാസ്യനടൻ മയിൽസാമി  മയിൽസാമി മരിച്ചു
മയിൽസാമി
author img

By

Published : Feb 19, 2023, 10:15 AM IST

ചെന്നൈ: പ്രശസ്‌ത തമിഴ്‌ നടൻ മയിൽസാമി അന്തരിച്ചു. 57 വയസായിരുന്നു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

കമൽ ഹാസൻ, വിജയ്, അജിത് കുമാർ, വിക്രം തുടങ്ങി നിരവധി പ്രമുഖ താരങ്ങളോടൊപ്പം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളുൾപ്പെടെ നിരവധി മികച്ച വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്‌തു. ഹാസ്യനടൻ എന്ന നിലയിൽ കുറ്റമറ്റ കോമിക് ടൈമിങ്ങുകളിലൂടെയും മികച്ച കൗണ്ടറുകളിലൂടെയും തമിഴ് ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് മയിൽസാമി.

പ്രശസ്‌ത ചലച്ചിത്ര നിർമാതാവും നടനുമായ കെ ഭാഗ്യരാജിന്‍റെ ധാവണി കനവുകൾ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം. ധൂൾ, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രൻ, വീരം, കാഞ്ചന തുടങ്ങിയവയാണ് പ്രേക്ഷക പിന്തുണ പിടിച്ചുപറ്റിയ അദ്ദേഹത്തിന്‍റെ മറ്റ് ചില ചിത്രങ്ങൾ. സ്‌റ്റേജ് പെർഫോമർ, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ, ടിവി അവതാരകൻ, തിയേറ്റർ ആർട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്‌തനായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.