ETV Bharat / entertainment

'ഇഷ്‌ടപ്പെടുന്നത് നാടകീയതകളില്ലാത്ത വിവാഹം'; കാമുകനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി തപ്‌സി പന്നു - തപ്‌സി പന്നു കാമുകൻ മത്യാസ് ബോ

ഡാനിഷ് ബാഡ്‌മിന്‍റൺ പരിശീലകനാണ് മത്യാസ് ബോ

Taapsee Pannu relationship with Mathias Boe  Taapsee Pannu boyfriend  Taapsee Pannu dating mathias boe  Taapsee Pannu wedding dream  തപ്‌സി പന്നു കാമുകൻ മത്യാസ് ബോ  തപ്‌സി പന്നു വിവാഹ സങ്കൽപം
കാമുകനെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തി തപ്‌സി പന്നു
author img

By

Published : Apr 2, 2022, 7:55 PM IST

കാമുകൻ മത്യാസ് ബോയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി നടി തപ്‌സി പന്നു. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാമുകനെ കുറിച്ചും തന്‍റെ സങ്കൽപത്തിലുള്ള വിവാഹത്തെ കുറിച്ചും താരം പങ്കുവച്ചത്. സിനിമ വ്യവസായത്തിന് പുറത്തുള്ള ഒരാളുമായി ഡേറ്റിങ് നടത്താനായിരുന്നു തനിക്ക് എപ്പോഴും ആഗ്രഹമെന്ന് തപ്‌സി പറഞ്ഞു.

ഡാനിഷ് ബാഡ്‌മിന്‍റൺ പരിശീലകനാണ് മത്യാസ് ബോ. സിനിമ മേഖലക്ക് പുറത്തുള്ള ഒരാളുമായി പ്രണയത്തിലാവുക എന്നത് താൻ എപ്പോഴും ആഗ്രഹിച്ച കാര്യമായിരുന്നു. ഭാഗ്യവശാൽ കരിയറിന്‍റെ തുടക്കത്തിൽ തന്നെ മത്യാസിനെ കണ്ടുമുട്ടി. ഇരുവരുടെയും കാഴ്‌ചപ്പാടുകൾ വൈവിധ്യപൂർണവും വ്യത്യസ്‌തവുമാണെന്നും സംഭാഷണങ്ങൾ കൗതുകകരമാണെന്നും തപ്‌സി പറയുന്നു.

Also Read: രൺബീറിന്‍റെ നായികയായി രശ്‌മിക ; ഒന്നിക്കുന്നത് 'ആനിമലി'ല്‍

നാടകീയത ഇല്ലാത്ത വിവാഹ സങ്കൽപം : വിവാഹദിനത്തിൽ ഒരുതരത്തിലുമുള്ള വ്യത്യാസവുമില്ലാതെ തന്നെ കാണാനാണ് ഇഷ്‌ടമെന്ന് തപ്‌സി പറയുന്നു. കല്യാണ സമയത്ത് തന്‍റെ ചുരുണ്ട മുടി അതുപോലെ തന്നെയായിരിക്കും. ഒരുക്കാൻ ഒരു ഗ്രാമം ആവശ്യമായി വരാത്ത തരത്തിലുള്ളതായിരിക്കും ഹെയർസ്റ്റൈൽ. ഒരുപാട് മേക്കപ്പിൽ വധുമാരെ കാണുമ്പോൾ എന്‍റെ ഹൃദയം വേദനിക്കാറുണ്ട്.

വിവാഹ ദിനത്തിൽ നിങ്ങൾ മറ്റൊരു വ്യക്തിയായിരിക്കുമ്പോൾ ചിത്രങ്ങളിലെ നിങ്ങളെ നിങ്ങൾക്ക് എങ്ങനെ ആസ്വദിക്കാൻ കഴിയും?. വിവാഹ ദിനത്തിലെ ഓർമകൾ ആ ദിവസത്തേക്ക് മാത്രമുള്ളതല്ല. എന്നത്തേക്കും വേണ്ടിയുള്ളതാണ്. ആ ചിത്രങ്ങളിലേക്ക് നോക്കുമ്പോൾ സ്വയം തിരിച്ചറിയപ്പെടാതിരിക്കാൻ ആരും ആഗ്രഹിക്കില്ല'- താരം കൂട്ടിച്ചേർത്തു.

ഒരു ദിവസം മാത്രമുള്ള വിവാഹ ചടങ്ങുകളാണ് താരം ആഗ്രഹിക്കുന്നത്. ഒരുപാട് നൃത്തവും ഭക്ഷണവുമൊക്കെ ഉണ്ടാകണമെങ്കിലും മറ്റ് നാടകീയതകൾ ഇല്ലാത്ത വിവാഹമാണ് തന്‍റെ മനസിലെന്നും താരം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.