ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന (Sreejith Edavana) സംവിധാന രംഗത്തേക്ക്. പാന്‍ ഇന്ത്യന്‍ ചിത്രവുമായാണ് ശ്രീജിത്ത് ഇടവന സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 'സിക്കാഡ' (Cicada) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റർ റിലീസ് ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="">
നടന്‍ ടൊവിനോ തോമസ് ആണ് ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചും പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ചത് (Cicada Title launch and poster release). മലയാള സിനിമയിലെ അറുപതോളം പ്രമുഖര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ പങ്കുവച്ചു.
സര്‍വവൈവല്‍ ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുഗു ഭാഷകളിലാണ് 'സിക്കാഡ' നിര്‍മിക്കുന്നത്. നാല് ഭാഷകളിലും വ്യത്യസ്‌ത ഗാനങ്ങളുമായാണ് 'സിക്കാഡ' എത്തുക എന്ന പ്രത്യേകതയുമുണ്ട്. ശ്രീജിത്ത് ഇടവന തന്നെയാണ് 'സിക്കാഡ'യുടെ രചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്.
തീര്‍ണ ഫിലിംസ് ആൻഡ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി എന്നിവർ ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍ തുടങ്ങിയവർ സഹനിർമാതാക്കളാണ്.
പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. യുവനടന്‍ രജിത് പത്ത് വര്‍ഷത്തിനു ശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. 2018, തലൈനഗരം 2 ഉള്‍പ്പടെ തെന്നിന്ത്യന്‍ സിനിമകളില്‍ സ്വഭാവ വേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്‌സ് ജോസ് പള്ളിപ്പാടനും ചിത്രത്തില്‍ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായികയായി എത്തുന്നത്.
അല്‍ഫോണ്‍സ് പുത്രന്‍റെ സംവിധാനത്തില്‍, നിവിന്‍ പോളിയും നസ്രിയയും അഭിനയിച്ച 'നെഞ്ചോട് ചേര്‍ത്ത്' എന്ന പ്രശസ്‌ത ഗാനത്തിലൂടെയാണ് ശ്രീജിത്ത് ഇടവന സംഗീത പ്രേമികളുടെ ഇഷ്‌ടം നേടുന്നത്. തുടർന്ന് 'ശിക്കാരി ശംഭു, മധുരനാരങ്ങ, തിരിമാലി' തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ശ്രീജിത്ത് ഈണം പകർന്നു. കൂടാതെ 'താരം പതിപ്പിച്ച കൂടാരം, കാതല്‍ എന്‍ കവിയെ, മെല്ലെ വന്നു കൊഞ്ചിയോ' തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെ സംഗീത രംഗത്ത് തന്‍റെ സാന്നിധ്യം ഉറപ്പാക്കിയ ശ്രീജിത്ത് ഇടവന ആ ആത്മവിശ്വാസവുമായാണ് സംവിധായകന്‍റെ കുപ്പായം അണിയുന്നത്.
അതേസമയം നവീന്‍ രാജ് ആണ് 'സിക്കാഡ'യുടെ ഛായാഗ്രാഹകൻ. എഡിറ്റിങ് ഷൈജിത്ത് കുമരനയും ഗാനരചന വിവേക് മുഴക്കുന്നും നിര്‍വഹിക്കുന്നു. ബെംഗളൂരു, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'സിക്കാഡ' ഉടൻ പ്രദർശനത്തിനെത്തും.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് കെ മത്തായി, ഓഡിയോഗ്രാഫി - ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റർ - സുജിത് സുരേന്ദ്രൻ, ശബ്‌ദ മിശ്രണം - ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ - എസ്‌എ സ്റ്റുഡിയോ, കലാസംവിധാനം - ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം - ജെസിയ ജോര്‍ജ്, നൃത്ത സംവിധാനം - റ്റീഷ്യ , മേക്കപ്പ് - ജീവ, ലൈന്‍ പ്രൊഡ്യൂസര്‍ - ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ, സ്റ്റില്‍സ് - അലന്‍ മിഥുൻ, പോസ്റ്റര്‍ ഡിസൈന്‍ - മഡ് ഹൗസ്, പിആര്‍ഒ - എ. എസ്. ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.