ETV Bharat / entertainment

Jawan| 'അഭിമാനം, ലവ് യു നൻപാ'; വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ - Shah Rukh Khan thanks Vijay Sethupathi jawan movie

അറ്റ്‍ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാൻ നായകനാകുന്ന 'ജവാനി'ൽ നയൻതാരയും വിജയ് സേതുപതിയും ശ്രദ്ധേയ വേഷത്തിലുണ്ട്.

Sanya Malhotra  വിജയ് സേതുപതി  ഷാരൂഖ് ഖാൻ  Jawan  ജവാൻ  Nayanthara  നയൻതാര  വിജയ് സേതുപതി  Vijay Sethupathi  Shahrukh Khan thanks Vijay Sethupathi jawan movie  Shahrukh Khan thanks Vijay Sethupathi  jawan movie  Love u Nanba  അറ്റ്‍ലി  Atlee Kumar  Shah Rukh Khan thanks Vijay Sethupathi jawan movie  Shah Rukh Khan and Vijay Sethupathi
വിജയ് സേതുപതി
author img

By

Published : Jul 12, 2023, 12:33 PM IST

ബോളിവുഡിനൊപ്പം തെന്നിന്ത്യയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനാകുന്ന 'ജവാൻ' (Jawan). ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ അറ്റ്‍ലി (Atlee Kumar) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് (Nayanthara) നായികയായി എത്തുന്നത്. ഒപ്പം വിജയ് സേതുപതിയും (Vijay Sethupathi) 'ജവാനി'ല്‍ ശ്രദ്ധേയ വേഷത്തിലുണ്ട്. ഇപ്പോഴിതാ വിജയ് സേതുപതിയോടുള്ള സ്‌നേഹം ഒരു ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ.

കിങ് ഖാന്‍റെ കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് 'ജവാൻ' സിനിമയുടെ ടീസര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വിജയ് സേതുപതിയും ചിത്രത്തിന്‍റെ ടീസര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഈ ട്വീറ്റിന് മറുപടിയായിട്ടാണ് ഷാരൂഖ് സഹ താരമായ വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയത്.

'സർ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സെറ്റിൽ വച്ച് കുറച്ച് തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണത്തിനും നന്ദി, ലവ് യു നൻപാ'- എന്നാണ് ഷാരൂഖ് ഖാൻ കുറിച്ചത്. അതേസമയം പ്രേക്ഷകരുടെ പ്രതീക്ഷകൾ വീണ്ടും ഉയർത്തുന്ന, അവരുടെ കാത്തിരിപ്പിന്‍റെ ആക്കം കൂട്ടുന്ന ട്രെയിലർ ആണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

  • Sir an honour to work with you. Thanks for teaching me a bit of Tamil on the sets & the delicious food u got. Love u Nanba! https://t.co/b346h1zjrt

    — Shah Rukh Khan (@iamsrk) July 11, 2023 " class="align-text-top noRightClick twitterSection" data=" ">

കിടിലം മേക്കോവർ കൊണ്ടും തകർപ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ആരാധകരെ ഷാരൂഖ് ഖാൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞെന്ന് പറയാം. 2.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ പ്രിവ്യു (ട്രെയിലർ) വില്‍ മാസായി വിജയ് സേതുപതിയും നയൻതാരയും പ്രത്യക്ഷപ്പെടുന്നുണ്ട്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 'ജവാൻ'.

ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. സന്യ മൽഹോത്ര (Sanya Malhotra), പ്രിയാമണി (Priyamani), യോഗി ബാബു (Yogi Babu), സുനിൽ ഗ്രോവർ (Sunil Grover), റിധി ദ്രോഗ (Riddhi Dogra) എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'ജവാനി'ൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് വിവരം.

'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനെയും ഗ്യാങ്സ്റ്ററായ മകനെയുമാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ നിർമിക്കുന്ന ചിത്രം സെപ്‍റ്റംബര്‍ ഏഴിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

ദീപിക പാദുകോണും (Deepika Padukone) സഞ്ജയ് ദത്തും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആക്ഷന്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പ്രിവ്യൂവില്‍ ദീപിക പദുകോണിനെയും കാണാം. കൂടാകെ നടന്‍ വിജയ്, അല്ലു അര്‍ജുന്‍ എന്നിവരുടെ കാമിയോ റോളുകളും ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് ജവാനിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് എന്നതും ചിത്രത്തിന്‍റെ സവിശേഷതയാണ്. അനിരുദ്ധ് (Anirudh) ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.

READ MORE: അറ്റ്ലിയുടെ 'ജവാൻ' ട്രെയിലറെത്തി; ഞെട്ടിച്ച് കിങ് ഖാൻ, മാസായി നയൻസും വിജയ് സേതുപതിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.