ETV Bharat / entertainment

കെകെയുടെ ശബ്‌ദം വീണ്ടും; റഹ്മാൻ ചിത്രം 'സമാറ'യിലെ പുതിയ ഗാനം പുറത്ത്

author img

By

Published : Jul 24, 2023, 8:26 PM IST

ഓഗസ്റ്റ് നാലിനാണ് ക്രൈം ത്രില്ലർ ചിത്രം 'സമാറ'യുടെ റിലീസ്.

Samara movie Dilbaro song by kk  Samara movie Dilbaro song  Samara movie  Samara  Dilbaro song in Samara movie  റഹ്മാൻ ചിത്രം സമാറ  സമാറ  സമാറയിലെ പുതിയ ഗാനം പുറത്ത്  ദിൽബറോ  സമാറയിലെ പുതിയ ഗാനം ദിൽബറോ  ക്രൈം ത്രില്ലർ ചിത്രം സമാറ  ക്രൈം ത്രില്ലർ  crime thriller  Rahman  kk  Lakshmi Mohan
സമാറ

കാലത്തില്‍ വിടപറഞ്ഞ പ്രശസ്‌ത ഗായകൻ കെകെ (KK) ശബ്‌ദമായി വീണ്ടും പ്രേക്ഷകരിലേക്ക്. കെകെ ആലപിച്ച 'സമാറ' (Samara) എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദീപക് വാര്യർ (Deepak Warrier) ഈണമിട്ട 'ദിൽബറോ' (Dilbaro) എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

  • " class="align-text-top noRightClick twitterSection" data="">

നവാ​ഗത സംവിധായകൻ ചാൾസ് ജോസഫ് (Charles Joseph) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'സമാറ'. മലയാളികളുടെ പ്രിയതാരം റഹ്മാൻ (Rahman) ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ഈ ക്രൈം ത്രില്ലർ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വന്നിരുന്നു.

കാണികളില്‍ ഏറെ കൗതുകമുണർത്തിയ പോസ്റ്ററിന് പിന്നാലെ ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനവും പ്രേക്ഷകമനം കീഴടക്കുകയാണ്. അന്തരിച്ച പ്രശസ്‌ത ഗായകൻ കെ കെയുടെ സാന്നിധ്യം തന്നെയാണ് ഈ ഗാനത്തെ അത്രമേൽ മനോഹരമാക്കുന്നത്. ലക്ഷ്‌മി മോഹന് (Lakshmi Mohan) ഒപ്പമാണ് കെകെ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

കെ കെയുടെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്‍റെ നിറസാന്നിധ്യം ഉറപ്പാക്കുകയാണ് ഈ ഗാനം. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ പ്രിയങ്കരനായ കെ കെയ്‌ക്ക് ഒരു ആദരമായും മാറുകയാണ് 'സമാറ' യിലെ ഗാനം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. 'സമാറ'യെന്ന ഈ ചിത്രത്തിന് വേണ്ടിയായിരുന്നു കെ കെ അവസാനമായി പാടിയതും.

ഓഗസ്റ്റ് നാലിനാണ് 'സമാറ'യുടെ റിലീസ്. പീകോക്ക് ആർട്ട് ഹൗസിന്‍റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'സമാറ' തിയേറ്ററുകളിൽ എത്തിക്കുന്നത് മാജിക്‌ ഫ്രെയിംസ് (Magic Frames) ആണ്.

റഹ്മാന് പുറമെ ഭരത് (Bharath), ബിനോജ് വില്ല്യ (Binoj Villya), സഞ്ജന ദിപു (Sanjana Dipu) എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവർക്ക് പുറമെ ഹിന്ദിയിൽ 'ബജ്‌റംഗി ഭായ്‌ജാൻ' (Bajrangi Bhaijaan), 'ജോളി എൽഎൽബി 2' (Jolly LLB 2), തമിഴിൽ 'വിശ്വരൂപം 2' (Vishwaroopam 2) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ബോളിവുഡ് താരം മിർ സർവാർ (Mir Sarwar), രാഹുൽ മാധവ് (Rahul Madhav), ഗോവിന്ദ് കൃഷ്‌ണ (Govind Krishna), ടോം സ്‌കോട്ട് (Tom Scott) തുടങ്ങിയവരും ഒപ്പം 18 -ഓളം പുതുമുഖങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സിനു സിദ്ധാർഥ് ആണ്. ആർ ജെ പപ്പൻ എഡിറ്റിങും കൈകാര്യം ചെയ്‌തിരിക്കുന്നു. ഗോപി സുന്ദർ ആണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

READ ALSO: Samara Movie| റഹ്മാൻ നായകനായി 'സമാറ'; കയ്യടി നേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.