ചെന്നൈ: തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച ചിത്രം 'മാമന്നൻ' (Maamannan) ഇനി ഒടിടിയിലേക്ക്. മാരി സെൽവരാജ് (Mari Selvara) അണിയിച്ചൊരുക്കിയ 'മാമന്നൻ' നെറ്റ്ഫ്ലിക്‌സിലൂടെയാണ് (Netflix) സിനിമാസ്വാദകരുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നത്. ചിത്രം ജൂലൈ 27 മുതൽ നെറ്റ്ഫ്ലിക്‌സിൽ സ്‌ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്‌സ് അധികൃതർ തന്നെയാണ് ചൊവ്വാഴ്‌ച ഇക്കാര്യം അറിയിച്ചത്.
-
VADIVELU, UDHAYANIDHI, FAHADH, KEERTHY, MARI SELVARAJ AND AR RAHMAN TOGETHER!! We’re seeing stars🤩#Maamannan, coming to Netflix on the 27th of July!🍿#MaamannanOnNetflix pic.twitter.com/Fl8ulKvdID
— Netflix India South (@Netflix_INSouth) July 18, 2023 " class="align-text-top noRightClick twitterSection" data="
">VADIVELU, UDHAYANIDHI, FAHADH, KEERTHY, MARI SELVARAJ AND AR RAHMAN TOGETHER!! We’re seeing stars🤩#Maamannan, coming to Netflix on the 27th of July!🍿#MaamannanOnNetflix pic.twitter.com/Fl8ulKvdID
— Netflix India South (@Netflix_INSouth) July 18, 2023VADIVELU, UDHAYANIDHI, FAHADH, KEERTHY, MARI SELVARAJ AND AR RAHMAN TOGETHER!! We’re seeing stars🤩#Maamannan, coming to Netflix on the 27th of July!🍿#MaamannanOnNetflix pic.twitter.com/Fl8ulKvdID
— Netflix India South (@Netflix_INSouth) July 18, 2023
നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യ (Netflix India) അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ "മാമന്നൻ" പ്രീമിയർ തിയതി പുറത്തുവിട്ടിട്ടുണ്ട്. "വടിവേലു, ഉദയനിധി, ഫഹദ്, കീർത്തി, മാരി സെൽവരാജ്, എആർ റഹ്മാൻ ഒരുമിച്ച് വരുന്നു!! #മാമന്നൻ, ജൂലൈ 27-ന് നെറ്റ്ഫ്ലിക്‌സിലേക്ക്!" നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യ ട്വീറ്റ് ചെയ്‌തു.
വടിവേലു (Vadivelu), ഫഹദ് ഫാസിൽ (Fahadh Faasil), ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin), കീർത്തി സുരേഷ് (Keerthy Suresh) എന്നിവർ അണിനിരന്ന തമിഴ് പൊളിറ്റിക്കൽ ത്രില്ലർ 'മാമന്നൻ' കഴിഞ്ഞ മാസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്. 'പരിയേറും പെരുമാൾ', 'കർണ്ണൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്‌ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ എത്തുന്നതിന്‍റെ ആഹ്ലാദത്തിലാണ് സിനിമാപ്രേമികൾ.
തന്‍റെ മുൻ ചിത്രങ്ങളെ പോലെ മാരി സെൽവരാജ് കൃത്യമായ രാഷ്‌ട്രീയം പറഞ്ഞുവയ്‌ക്കുന്ന ചിതമാണ് 'മാമാന്നൻ'. 'പരിയേറും പെരുമാൾ' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമ ലോകത്ത് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച സംവിധായകനാണ് മാരി സെൽവരാജ്. പിന്നീട് വന്ന 'കർണനും' മികച്ച പ്രതികരണമാണ് നേടിയത്. 'പരിയേറും പെരുമാൾ', 'കർണൻ' എന്നിവ പോലെ തന്നെ 'മാമന്ന'നും ശക്തമായ രാഷ്‌ട്രീയം സംസാരിക്കുന്ന ചിത്രമാണ്.
ആദ്യ ദിനം തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം 9 കോടിയിലധികം കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മലയാളി താരം ഫഹദ് ഫാസിൽ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്‌ചവച്ചത്. 'രത്നവേലു' എന്ന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ജാതി രാഷ്‌ട്രീയം, സംവരണം, സാമൂഹിക അനീതി തുടങ്ങിയവയാണ് ചിത്രം പ്രമേയവൽക്കരിക്കുന്നത്. തമിഴ് ഹാസ്യലോകത്തെ സാമ്രാട്ട് വടിവേലുവിന്‍റെ 'മാമന്നനി'ലെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഇതുവരെ കാണാത്ത വേറിട്ട രൂപത്തിലും ഭാവത്തിലും സിനിമാസ്വാദകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.
എ ആർ റഹ്മാൻ (A R Rahman) ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവിസ് ആണ് 'മാമന്നൻ' നിർമിച്ചിരിക്കുന്നത്. 'മാമന്നന്‍' വൻ വിജയം നേടിയതിന് പിന്നാലെ സംവിധായകൻ മാരി സെൽവരാജിന് ഉദയനിധി സ്‌റ്റാലിന്‍ മിനി കൂപ്പർ കാർ സമ്മാനമായി നൽകിയത് വാർത്തയായിരുന്നു. റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രം മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ പശ്‌ചാത്തലത്തില്‍ ആയിരുന്നു സംവിധായകന് ഉദയനിധി സ്‌റ്റാലിന്‍ സ്‌നേഹ സമ്മാനം നൽകിയത്. കേരളത്തില്‍ റിയ ഷിബുവിന്‍റെ എച്ച് ആർ പിക്ചേഴ്‌സ് ആണ് മാമന്നൻ വിതരണത്തിന് എത്തിച്ചത്.
READ MORE: Maamannan| തമിഴ്‌നാട് ബോക്‌സോഫിസില്‍ മുന്നേറി 'മാമന്നൻ'; വാരാന്ത്യ നേട്ടം 28 കോടിയിലേക്ക്