എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ Unni mukundan തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട ഹൈക്കോടതി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കേസ് റദ്ദാക്കണമെന്ന നടൻ ഉണ്ണി മുകുന്ദന്‍റെ ഹർജി തള്ളിയിരുന്നു. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതായി ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ വീണ്ടും നൽകിയ ഹർജിയിലാണ് കേസിന്‍റെ തുടർനടപടികൾ ഹൈക്കോടതി ഇപ്പോൾ സ്‌റ്റേ ചെയ്‌തത്.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ: ജസ്‌റ്റിസ് കെ ബാബുവിന്‍റേതാണ് നടപടി. യുവതിയ്ക്കെതിരെ നൽകിയ പരാതിയിന്മേലും ഒത്തുതീർപ്പിലെത്തിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം.
2017 ഓഗസ്‌റ്റ് 23ന് നടന്ന സംഭവത്തിൽ 2017 സെപ്‌തംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ആദ്യം നൽകിയ ഹർജിയിൽ താനുമായി ഒത്തുതീർപ്പിലെത്തിയെന്ന വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതായി പരാതിക്കാരി നേരത്തെ രംഗത്തെത്തിയിരുന്നു. തുടർന്ന് കോടതി വിഷയം ഗൗരവകരമാണ് എന്നതടക്കം നിരീക്ഷണം നടത്തി അനുവദിച്ച സ്‌റ്റേ നീക്കുകയും ചെയ്‌തിരുന്നു.
അതേസമയം, പരാതിക്കാരി ഇ മെയിലിലൂടെ ഒത്തുതീര്‍പ്പിന് തയ്യാറായെന്ന് ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ saiby jose kidangoor ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കോടതിയെ അറിയിച്ചിരുന്നു. ഒത്തുതീര്‍പ്പ് സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്ന പരാതിക്കാരിയുടെ വാദം പച്ചക്കള്ളമാണെന്നും സൈബി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ ഓഡിയോ സന്ദേശം കൈവശമുണ്ടെന്നും സൈബി അറിയിച്ചിട്ടുണ്ട്.
സമര്‍പ്പിച്ചത് വ്യാജ രേഖയെന്ന് പരാതിക്കാരി: വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്ന് പരാതിക്കാരി അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കേസിന്‍റെ തുടര്‍നടപടിക്കുള്ള സ്‌റ്റേ കോടതി നേരത്തെ നീക്കിയിരുന്നു. അഡ്വക്കേറ്റ് സൈബി ജോസാണ് ഉണ്ണി മുകുന്ദന് വേണ്ടി കോടതിയില്‍ ഹാജരായി നേരത്തെ സ്‌റ്റേ നേടിയെടുത്തത്. തെറ്റായ വിവരം നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചത് ഗൗരവകരമെന്ന് ജസ്‌റ്റിസ് കെ ബാബു പറഞ്ഞു.
വ്യാജ രേഖ ചമയ്‌ക്കല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവ ഉണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പരാതിക്കാരിയുമായി ഒത്തുതീര്‍പ്പാക്കിയെന്ന് വ്യക്തമാക്കി സൈബി ജോസ് നല്‍കിയ രേഖ വ്യാജമെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍റെ വാദം. താന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് ഹൈക്കോടതി 2021ല്‍ കേസ് നടപടികള്‍ക്ക് അനുവദിച്ച സ്‌റ്റേ നീക്കിയത്.
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന സത്യവാങ്‌മൂലത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു 2021ല്‍ കേസിന്‍റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നത്. 2017ല്‍ കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച് സിനിമ ചര്‍ച്ചകള്‍ക്കെത്തിയ യുവതിയെ അപമാനിക്കുവാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ്.
ഉണ്ണി മുകുന്ദന്‍റെ വരാനിരിക്കുന്ന ചിത്രം: അതേസമയം, ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഗന്ധര്‍വ്വ ജൂനിയര്‍ എന്ന സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ഫെബ്രവരി മാസത്തിലാണ് ആരംഭിച്ചത്. മാളികപ്പുറം എന്ന ചിത്രത്തിന്‍റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഗന്ധര്‍വ്വ ജൂനിയര്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കാനൊരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകന്‍ ആയിരുന്ന വിഷ്‌ണു അരവിന്ദ് സ്വതന്ത്ര സംവിധായകന്‍ ആവുന്ന ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍.