സംവിധാനം കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷകമനം കീഴടക്കിയ ബേസിൽ ജോസഫ് നായകനായി പുതിയ ചിത്രം വരുന്നു (Basil Joseph starrer Falimy Movie). 'ഫാലിമി' എന്ന ചിത്രത്തിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (Basil Joseph starrer Falimy First Look Poster out). ഏറെ വ്യത്യസ്‌തമായ പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത് (First Look Poster of Falimy Movie).
ചിയേഴ്‌സ് എന്‍റർടെയിന്‍മെൻസിന്‍റെ ബാനറില്‍ ലക്ഷ്‌മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്‍റെ ബാനറില്‍ അമല്‍ പോള്‍സണും ചേര്‍ന്നാണ് 'ഫാലിമി' ചിത്രത്തിന്‍റെ നിർമാണം. 'ജാനേമന്‍, ജയ ജയ ജയ ജയ ഹേ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിയേഴ്‌സ് എന്‍റർടെയിന്‍മെൻസും സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസും ചേർന്ന് ഒരുക്കുന്ന ചിത്രമാണിത്. ജോണ്‍ പി എബ്രഹാം, റംഷി അഹമ്മദ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് 'ഫാലിമി'യുടെ കോ പ്രൊഡ്യൂസർമാർ.
- " class="align-text-top noRightClick twitterSection" data="">
അതേസമയം ഒരു ഫാമിലി എന്‍റർടെയിനര്‍ ആയാണ് 'ഫാലിമി' ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. നവംബറിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും ('Falimy' will be hitting the theatres in November).
ബേസിലിന് പുറമെ ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് 'ഫാലിമി'യിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ('Falimy' cast). സിനിമയിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അണിനിരത്തി കൊണ്ടുള്ളതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. 'ഫാലിമി'യുടെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ്. അച്ഛനും മകനുമായാണ് ബേസിലും ജഗദീഷും ചിത്രത്തിൽ എത്തുന്നത്.
ബബ്ലു അജു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ - നിധിന്‍ രാജ് ആണ്. വിഷ്‌ണു വിജയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. പ്രശാന്ത് നാരായണനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
READ ALSO: Ranbir Kapoor's Animal Movie Song: 'ആനിമലി'ലെ ആദ്യ ഗാനമെത്തി ; ഹൃദയം കവർന്ന് രൺബീറും രശ്‌മികയും
മേക്കപ്പ് - സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്‌ടര്‍ - സുനില്‍ കുമാരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - വിശാഖ് സനല്‍കുമാര്‍, സൗണ്ട് ഡിസൈന്‍ - ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് - വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അനൂപ് രാജ്, സ്റ്റണ്ട്‌സ് - പി സി സ്റ്റണ്ട്‌സ്, സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ - ശ്യാം സി ഷാജി, ഡിസൈന്‍ - യെല്ലോ ടൂത്ത് (Falimy movie crew).