ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ പുത്രി അല്ലു അര്‍ഹ സിനിമയിലേക്ക്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന 'ശാകുന്തള'ത്തിലൂടെയാണ് കൊച്ചു മിടുക്കിയുടെ അരങ്ങേറ്റം. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഏറെ ജനശ്രദ്ധ നേടിയിരുന്നു കൊച്ചു അഭിനേത്രി.
- " class="align-text-top noRightClick twitterSection" data="
">
സിംഹപ്പുറത്തേറി വരുന്ന ചിത്രമാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. മഹാഭാരതത്തിലെ ശകുന്തള- ദുഷ്യന്തന്‍ പ്രണയകഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സാമന്ത ശകുന്തളയായെത്തുമ്പോള്‍ ദേവ് മോഹനാണ് ദുഷ്യന്തനായെത്തുന്നത്. 'സൂഫിയും സുജാതയും' എന്ന മലയാള സിനിമയിലൂടെ ഏറെ ജനപ്രിയനായ താരമാണ് ദേവ് മോഹന്‍. സ്റ്റാര്‍ കിഡായ അര്‍ഹയ്‌ക്കൊപ്പം ജോലി ചെയ്യാനായത് വളരെയധികം രസകരമായ ഓര്‍മകള്‍ സമ്മാനിച്ചുവെന്ന് സാമന്ത വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="
">
കൊച്ചു മിടുക്കിക്കൊപ്പം ജോലിക്കിടെ ഉണ്ടായ മുഴുവന്‍ രസകരമായ സംഭവങ്ങളും താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ''അര്‍ഹ തികച്ചും മിടുക്കിയായ ഒരു കലാകാരിയാണ്. 200 ഓളം വരുന്ന ക്രൂ അംഗങ്ങളുള്ള തന്‍റെ ആദ്യ സിനിമയുടെ സെറ്റില്‍ പോലും അവളുടെ ആത്മവിശ്വാസവും ഭയമില്ലായ്‌മയും ഏറെ ശ്രദ്ധേയമായിരുന്നു. അത്തരമൊരു മനോഭാവം അവളെ ഭാവിയില്‍ സൂപ്പര്‍ സ്റ്റാര്‍ ആക്കും '' സാമന്ത ഒരു അഭിമുഖത്തില്‍ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
ഭാവിയില്‍ സിനിമ ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അര്‍ഹയ്‌ക്ക് കഴിയും. അതിന് അവള്‍ക്ക് അച്ഛന്‍റെ പേര് ആവശ്യമില്ലെന്നും സാമന്ത പറഞ്ഞു. ഷൂട്ടിങ്ങിന്‍റെ രണ്ടാം ദിവസം തന്നെ 12 മണിക്കൂര്‍ ഒരു പരാതിയും പറയാതെ സെറ്റില്‍ സജീവമായിരുന്നു.
രണ്ടാം ദിവസം തന്നെ മികച്ച പ്രകടനത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റാന്‍ അര്‍ഹയ്‌ക്ക് കഴിഞ്ഞുവെന്നും സാമന്ത പറഞ്ഞു. അവള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ല. എന്നാല്‍ ഹൈദരാബാദിലെ മുതിര്‍ന്നവരേക്കാളും ഭംഗിയായി അവള്‍ക്ക് തെലുഗു സംസാരിക്കാന്‍ സാധിക്കുമെന്നും സാമന്ത പറഞ്ഞു.
ഭരത രാജകുമാരനായാണ് ചിത്രത്തില്‍ അല്ലു അര്‍ഹ വേഷമിടുന്നത്. സിനിമ ചിത്രീകരണത്തിന്‍റെ ആദ്യ വേളിയില്‍ തന്നെ അല്ലു അര്‍ജുന്‍ ഇക്കാര്യം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. അല്ലു അര്‍ജുന്‍ സ്നേഹ ദമ്പതികളുടെ ഇളയ മകളാണ് അര്‍ഹ.
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം അര്‍ഹയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പ്രേക്ഷകർക്ക് ഏറ്റവും ആകര്‍ഷകവും പുതിയതുമായ അനുഭവം നല്‍കുന്നതായിരിക്കും ശാകുന്തളമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
മിത്തോളജിക്കല്‍ റൊമാന്‍റിക് ഡ്രാമയായ ശാകുന്തളം ഏപ്രില്‍ 14നാണ് തിയേറ്ററുകളിലെത്തുമാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സാമന്ത, അര്‍ഹ, ദേവ് മോഹന്‍ എന്നിവർക്കൊപ്പം സച്ചിന്‍ ഖേര്‍ദേക്കര്‍, മോഹന്‍ ബാബു എന്നിവരും മുഖ്യ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഗുണശേഖര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ശര്‍മയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശേഖര്‍ വി ജോസഫും എഡിറ്റിങ്ങ് പ്രവീണ്‍ പുഡിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗുണാ ടീം വര്‍ക്‌സിന്‍റെ ബാനറില്‍ നീലിമ ഗുണയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തെലുങ്ക്,കന്നട, ഹിന്ദ്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തുക.
also read: ഓർമയില്‍ മായാതെ ആ ചിരിത്തിളക്കം, ഇന്നസെന്‍റിന് വിട