Vikram health update: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിക്രം അപകടനില തരണം ചെയ്‌തു. വെളളിയാഴ്‌ച രാവിലെ ദേഹാസ്വാസ്‌ത്യത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് നടന്‍ ചികിത്സ തേടിയത്. വിക്രമിന് ഹൃദയാഘാതം അനുഭവപ്പെട്ടു എന്ന വാര്‍ത്ത തെറ്റാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നുണ്ട്.
നിലവില്‍ താരം സുഖമായി ഇരിക്കുന്നുവെന്നും ഉടന്‍ ഡിസ്‌ചാര്‍ജ് ചെയ്യുമെന്നും ബുളളറ്റിനിലുണ്ട്. വിക്രമിന്‍റെ ഏറ്റവും പുതിയ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍റെ' ടീസര്‍ ലോഞ്ച് നടക്കാനിരിക്കെ ആയിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുളള വിവരം പുറത്തുവന്നത്. ഇപ്പോള്‍ നടന് സുഖപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ഇറങ്ങിയതോടെ ആരാധകര്‍ ഒന്നടങ്കം അദ്ദേഹത്തിന് ആയൂരാരോഗ്യ സൗഖ്യം നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.
അതേസമയം 'പൊന്നിയിന്‍ സെല്‍വന്‍' കൂടാതെ 'കോബ്ര', സംവിധായകന്‍ പാ രഞ്ജിത്ത് ചിത്രം എന്നിവയാണ് വിക്രമിന്‍റേതായുള്ള പുതിയ ചിത്രങ്ങള്‍. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്‌ത മഹാന്‍ ആണ് വിക്രമിന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒടിടി റിലീസായി എത്തിയ ചിത്രം ബ്ലോക്ക്‌ബസ്റ്റര്‍ വിജയമാണ് നേടിയത്.