ETV Bharat / entertainment

'അതിജീവന ആഗ്രഹം ഓരോ മനുഷ്യനിലും മൃഗത്തെ ഉണര്‍ത്തി' ; സര്‍വൈവല്‍ ത്രില്ലര്‍ ബോട്ട് ടീസര്‍ പുറത്ത് - യോഗി ബാബു ചിത്രം ബോട്ട്

Boat Teaser released : പൂർണമായും കടലിൽ ചിത്രീകരിച്ച ആക്ഷൻ പൊളിറ്റിക്കൽ കോമഡി ചിത്രമാണ് ബോട്ട്.

സര്‍വൈവല്‍ ത്രില്ലര്‍ ബോട്ട് ടീസര്‍  ബോട്ട് ടീസര്‍  ബോട്ട് സിനിമ  Boat Teaser released  Boat movie  Boat Teaser  Yogi Babu Gouri Kishan survival thriller Boat  Survival thriller Boat  Yogi Babu survival thriller movie Boat  Yogi Babu Boat  Yogi Babu latest movies  Survival thriller movies  Mid sea battle movies  യോഗി ബാബു ചിത്രം ബോട്ട്  ബോട്ട് ടീസർ റിലീസ്
Boat Teaser released
author img

By ETV Bharat Kerala Team

Published : Dec 17, 2023, 3:30 PM IST

യോഗി ബാബു, ഗൗരി ജി കിഷൻ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ബോട്ട്'. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന 'ബോട്ടി'ന്‍റെ ടീസർ റിലീസ് ചെയ്‌തു (Boat Teaser released). പൂർണമായും കടലിലാണ് സിനിമയുടെ ചിത്രീകരണം(Mid sea battle movie).

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ച കാലഘട്ടത്തെ പരാമര്‍ശിച്ച് കൊണ്ടാണ് 'ബോട്ട്' ടീസര്‍ ആരംഭിക്കുന്നത്. 1940ൽ ജപ്പാൻ, ചെന്നൈയിൽ ബോംബ് സ്‌ഫോടനം നടത്തിയതിനെ കുറിച്ചും ടീസറില്‍ പറയുന്നു. ബംഗാൾ ഉൾക്കടലിൽ അഭയം പ്രാപിക്കാനായി ബോട്ടില്‍ സഞ്ചരിക്കുന്ന 10 അപരിചിതർ. ഇതിനിടെ ഒരു വലിയ സ്രാവ് ബോട്ടിനെ വളയുന്നു.

ഒപ്പം ഭാരക്കൂടുതല്‍ കാരണം ബോട്ടിലെ ദ്വാരത്തിലൂടെ വെള്ളം അകത്ത് കയറുകയും അത് പതുക്കെ മുങ്ങുകയും ചെയ്യുന്നു. ഇതിനിടെ ജീവൻ ഭയന്ന് ചിലര്‍ ബോട്ടിൽ നിന്ന് കടലിൽ ചാടുന്നു, ചിലര്‍ പരസ്‌പരം ഏറ്റുമുട്ടുന്നു. ഈ ബോട്ടിലുള്ളവർ എങ്ങനെ രക്ഷപ്പെടും എന്നതാണ് ചിത്രപശ്ചാത്തലം.

Also Read: 'ഖുഷ്‌ബുവിന്‍റെ സിനിമ കാണാന്‍ പോയത് കാമുകിക്കൊപ്പം'; ആരാധകരാണ് ലഹരി, വാരിസ് ഓഡിയോ ലോഞ്ചില്‍ വിജയ്

ചിമ്പു ദേവൻ (Chimbu Devan) സംവിധാനം ചെയ്‌ത ചിത്രത്തില്‍ കിച്ച സുധീപ്, വിജയ്, ശ്രീദേവി എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും. മാലി ആൻഡ് മാൻവി മുവി മേക്കേഴ്‌സിന്‍റെ ബാനറിൽ പ്രഭ പ്രേംകുമാറാണ് സിനിമയുടെ നിര്‍മാണം. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 2024 ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തും (Boat Release).

  • " class="align-text-top noRightClick twitterSection" data="">

വടിവേലുവിനെ നായകനാക്കി ഒരുക്കിയ ബ്ലോക്ക്‌ബസ്‌റ്റര്‍ 'ഇംസൈ അരസൻ 23ാം പുലികേശി' (Imsai Arasan 23rd Pulikecei) എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ചിമ്പു ദേവന്‍റെ സംവിധാന രംഗത്തേയ്‌ക്കുള്ള അരങ്ങേറ്റം. പ്രകാശ് രാജ്, സന്താനം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അരൈ എന്‍ 305ൽ കടവുൾ' (Arai En 305-il Kadavul), വിജയ്, ശ്രീദേവി, കിച്ച സുധീപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'പുലി' (Puli), രാഘവ ലോറൻസ് നായകനായ 'ഇരുമ്പുകോട്ടൈ മുരട്ടു സിങ്കം' (Irumbukkottai Murattu Singam), 'കസട തപാര' (Kasada Tabara) തുടങ്ങിയവയാണ് ചിമ്പു ദേവന്‍ സംവിധാനം ചെയ്‌ത ചിത്രങ്ങള്‍.

ഇതില്‍ 'കസട തപാര' എന്ന ചിത്രത്തിന് നിരവധി അവാർഡുകള്‍ ലഭിച്ചിരുന്നു. ഹിസ്‌റ്റോറിക്കൽ, ഫാന്‍റസി തുടങ്ങി വിഭാഗങ്ങളിൽ വിജയകരമായ ചിത്രങ്ങൾ ഒരുക്കിയ ചിമ്പു ദേവൻ ഇത്തവണ ഒരു പാൻ ഇന്ത്യൻ സര്‍വൈവല്‍ ത്രില്ലറുമായാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്.

Also Read: 'യാർ സത്താലും ഇന്ത സണ്ട സാവാത്'; തീപാറും ടീസറുമായി 'ഫൈറ്റ് ക്ലബ്ബ്'

ജിബ്രാൻ ആണ് ബോട്ടിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. മധേഷ് മാണിക്കമാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദിനേശനും കലാസംവിധാനം ടി സന്താനവും കൈകാര്യം ചെയ്യും. പിആർഒ - ശബരി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.