ETV Bharat / entertainment

കെജിഎഫ്‌ രണ്ടിനായി യാഷ്‌ സംഭാഷണങ്ങള്‍ എഴുതി? വെളിപ്പെടുത്തലുമായി താരം - KGF Chapter 2 cast and crew

Yash about KGF chapter 2 dialogues: 'കെജിഎഫ്‌ 2' നായി താന്‍ സംഭാഷണങ്ങള്‍ എഴുതിയെന്ന വാര്‍ത്തയോട്‌ പ്രതികരിച്ചിരിക്കുകയാണ് യാഷ്‌.' ചിത്രത്തിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ മുതല്‍ എല്ലാത്തിന്‍റെയും ഭാഗമായിരുന്നു താന്‍ എന്നാണ് യാഷ്‌ പറയുന്നത്‌.

Yash about KGF chapter 2 dialogues  കെജിഎഫ്‌ രണ്ടിനായി യാഷ്‌ സംഭാഷണങ്ങള്‍ എഴുതി?  KGF Chapter 2 stars  KGF Chapter 2 cast and crew  KGF Chapter 1
കെജിഎഫ്‌ രണ്ടിനായി യാഷ്‌ സംഭാഷണങ്ങള്‍ എഴുതി? വെളിപ്പെടുത്തലുമായി താരം
author img

By

Published : Apr 10, 2022, 2:17 PM IST

Yash about KGF chapter 2 dialogues: 'കെജിഎഫ്‌' എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് യാഷ്‌. പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുകയാണ് 'കെജിഎഫി'ന്‍റെ രണ്ടാം ഭാഗത്തിനായി. ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക. റിലീസിനടുക്കുന്ന ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌.

ഇപ്പോഴിതാ ബ്രഹ്‌മാണ്ഡ ചിത്രം 'കെജിഎഫ്‌ 2' നായി താന്‍ സംഭാഷണങ്ങള്‍ എഴുതിയെന്ന വാര്‍ത്തയോട്‌ പ്രതികരിച്ചിരിക്കുകയാണ് യാഷ്‌. 'കെജിഎഫ്‌ 2' പ്രമോഷനുമായി ബന്ധപ്പെട്ട്‌ കൊച്ചിയിലെത്തിയ താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്‌. ചിത്രത്തിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ മുതല്‍ എല്ലാത്തിന്‍റെയും ഭാഗമായിരുന്നു താന്‍ എന്നാണ് യാഷ്‌ പറയുന്നത്‌.

'എനിക്ക്‌ സംവിധായകന്‍ അങ്ങനെയൊരു ക്രെഡിറ്റ്‌ തന്നെന്നേ ഉള്ളു. ചിത്രത്തിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ മുതല്‍ എല്ലാത്തിന്‍റെയും ഭാഗമായിരുന്നു ഞാന്‍. ഓട്ടേറെ ആശയങ്ങള്‍, കഥാഭാഗങ്ങള്‍, സംഭാഷണങ്ങള്‍ ഞങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്‌തു. സംഭാഷണങ്ങളെഴുതി, മാറ്റിയെഴുതി, തിരുത്തി. അവസാന തിരക്കഥയില്‍ ഞാന്‍ നിര്‍ദേശിച്ച ചില സംഭാഷണങ്ങള്‍ ഉള്‍പ്പെട്ടു എന്നേയുള്ളു.'- യാഷ്‌ പറഞ്ഞു.

KGF Chapter 2 stars: 'കെജിഎഫ്‌ ചാപ്‌റ്റര്‍ 1' ന്‍റെ തുടര്‍ച്ചയാണ് 'കെജിഎഫ്‌ ചാപ്‌റ്റര്‍ 2'. 'കെജിഎഫ്‌ 2'ല്‍ കന്നഡ താരം യഷ്‌ ആണ് പ്രധാന വേഷത്തിലെത്തുന്നത്‌. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ്‌ താരം പ്രത്യക്ഷപ്പെടുന്നത്‌. കോലാറിന്‍റെ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് ചിത്രം പറയുന്നത്‌.

1951 മുതല്‍ വര്‍ത്തമാന കാലം വരെയുള്ള കഥയാണ് 'കെജിഎഫ്‌' രണ്ടാം ഭാഗത്തില്‍ പറയുന്നത്‌. രണ്ടാം ഭാഗത്തില്‍ പ്രകാശ്‌ രാജും സുപ്രധാന വേഷത്തിലെത്തുന്നു. അനന്ത്‌ നാഗുവും പ്രധാന വേഷത്തിലെത്തും. അച്യുത്‌ കുമാര്‍, മാളവിക അവിനാഷ്‌ എന്നിവരും സിനിമയില്‍ വേഷമിടും.

KGF Chapter 2 cast and crew: തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്‌ പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സ്‌ ആണ്. പ്രശാന്ത്‌ നീല്‍ ആണ്‌ സംവിധാനം. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ കിരഗന്ദൂര്‍ ആണ് നിര്‍മാണം. രിതേഷ്‌ സിധ്വനി, ഫര്‍ഹാന്‍ അക്‌തറുടെ എക്‌സല്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌, എഎ ഫിലിംസ്‌ എന്നിവര്‍ ചേര്‍ന്നാണ് 'കെജിഎഫ്‌ 2' അവതരിപ്പിക്കുന്നത്‌. മലയാളം, ഹിന്ദി, തമിഴ്‌, തെലുങ്ക്‌, കന്നഡ ഉള്‍പ്പടെയുള്ള ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

KGF Chapter 1: 2018 ഡിസംബര്‍ 21നാണ്‌ കെജിഎഫ്‌ ആദ്യ ഭാഗം പുറത്തിറങ്ങിയത്‌. 'കെജിഎഫ്‌ 1'ന്‌ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്‌. ഒന്നാം ഭാഗം പുറത്തിറങ്ങിയത്‌ മുതല്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കൊവിഡ്‌ പ്രതിസന്ധിയില്‍ ചിത്രത്തിന്‍റെ റിലീസ്‌ പലതവണ മാറ്റിവച്ചിരുന്നു.

Also Read: മോഹന്‍ലാലിന്‍റെ ഡയലോഗ്‌ പറഞ്ഞ്‌ ആരാധകരെ കൈയ്യിലെടുത്ത്‌ യാഷ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.