ETV Bharat / entertainment

'ഇന്ന് ഉറക്കം എഴുന്നേറ്റത് നാട്ടു നാട്ടുവിന് ചുവടുവച്ച്'; ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് നേട്ടത്തില്‍ ഷാരൂഖ് ഖാന്‍ - എണ്‍പതാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദി

ആര്‍ആര്‍ആര്‍ പുരസ്‌കാര നേട്ടത്തില്‍ ആശംസകള്‍ അറിയിച്ച് ഷാരുഖ് ഖാന്‍. ഷാരൂഖിന്‍റെ പത്താന്‍ ട്രെയിലറിനെ പുകഴ്‌ത്തിയ എസ് എസ് രാജമൗലിക്ക് താരം നന്ദിയും രേഖപ്പെടുത്തിയിരുന്നു.

Woke up started dancing to Naatu Naatu  Naatu Naatu SRK on RRR Golden Globe win  Naatu Naatu SRK  RRR Golden Globe win  Naatu Naatu  SRK on RRR Golden Globe win  Woke up started dancing to Naatu Naatu  Golden Globe win  Golden Globe  Shah Rukh Khan  ഗോള്‍ഡന്‍ ഗ്ലോബ് വിജയത്തില്‍ ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍  ആശംസകള്‍ അറിയിച്ച് ഷാരുഖ് ഖാന്‍  പത്താന്‍ ട്രെയിലറെ പുകഴ്‌ത്തിയ രാജമൗലിക്ക്  പത്താന്‍  രാജമൗലി  എണ്‍പതാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദി  ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദി
ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് വിജയത്തില്‍ ഷാരൂഖ് ഖാന്‍
author img

By

Published : Jan 11, 2023, 5:08 PM IST

80-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ തിളങ്ങിയ എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആറി'ന് അഭിനന്ദനപ്രവാഹം. 'ആര്‍ആര്‍ആറി'ന്‍റെ ഈ പുരസ്‌കാര നേട്ടം ഇന്ത്യയൊട്ടാകെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ ചരിത്ര വിജയത്തെ അഭിനന്ദിച്ച് കിംഗ് ഖാന്‍ ഷാരൂഖ് ഖാനും രംഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചിരിക്കുന്നത്. 'ഗോള്‍ഡന്‍ ഗ്ലോബ് നേടിയ താങ്കളുടെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ചുവടുവച്ചാണ് ഇന്ന് ഉറക്കമെഴുന്നേറ്റത്. ഇനിയും പുരസ്‌കാരങ്ങള്‍ നേടി ഇന്ത്യയ്‌ക്ക് കൂടുതല്‍ അഭിമാനകരമാകട്ടെ' -ഷാരൂഖ് ഖാന്‍ കുറിച്ചു.

  • Sir just woke up and started dancing to Naatu Naatu celebrating your win at Golden Globes. Here’s to many more awards & making India so proud!! https://t.co/Xjv9V900Xo

    — Shah Rukh Khan (@iamsrk) January 11, 2023 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ ഷാരൂഖിന്‍റെ 'പത്താന്‍' ട്രെയിലറിനെ പുകഴ്‌ത്തി എസ് എസ് രാജമൗലിയും രംഗത്തെത്തിയിരുന്നു. 'ട്രെയിലര്‍ മികച്ചതാണെന്ന് തോന്നുന്നു. രാജാവ് മടങ്ങിയെത്തുന്നു!!! 'പത്താന്‍' മുഴുവന്‍ ടീമിനും ആശംസകള്‍'-രാജമൗലി ട്വീറ്റ് ചെയ്‌തു. നിരവധി ഹാര്‍ട്ട് ഇമോജികള്‍ക്കൊപ്പമായിരുന്നു ട്വീറ്റ്. തൊട്ടുപിന്നാലെ എസ് എസ് രാജമൗലിയുടെ ട്വീറ്റിന് ഷാരൂഖ് നന്ദി അറിയിച്ചു. ഇപ്പോള്‍ 'ആര്‍ആര്‍ആറി'ന്‍റെ ഗോള്‍ഡന്‍ ഗ്ലോബ് വിജയത്തെ അഭിനന്ദിക്കാനും താരം മറന്നില്ല.

'ആര്‍ആര്‍ആറില്‍' സുപ്രധാന വേഷത്തിലെത്തിയ അജയ്‌ ദേവ്‌ഗണും പുരസ്‌കാര നേട്ടത്തില്‍ സിനിമയുടെ ടീമിന് ആശംസകള്‍ അറിയിച്ചു. 'കീരവാണി, രാജമൗലി, തുടങ്ങി 'ആര്‍ആര്‍ആര്‍' ടീമിന് ഹൃദയം നിറഞ്ഞ ആശംസകള്‍'-അജയ്‌ ദേവ്‌ഗണ്‍ കുറിച്ചു.

മികച്ച ഒറിജിനല്‍ സോങ്‌ വിഭാഗത്തിലാണ് 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. എംഎം കീരവാണി സംഗീതം പകര്‍ന്ന ഗാനം പാടിയിരിക്കുന്നത് കാല ഭൈരവയും രാഹുല്‍ സിപ്ലിഗുഞ്ചും ചേര്‍ന്നാണ്.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം എംഎം കീരവാണിയും തന്‍റെ സന്തോഷം അവാര്‍ഡ് വേദിയില്‍ പങ്കുവച്ചിരുന്നു. ഈ അംഗീകാരം തന്‍റെ സഹോദര തുല്യനായ രാജമൗലിക്കുള്ളതാണെന്നാണ് കീരവാണി പറഞ്ഞത്. തനിക്കൊപ്പം പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ക്ക് നന്ദിയും ആശംസകളും അദ്ദേഹം അറിയിച്ചു.

ബുധനാഴ്‌ച ലോസ്‌ ഏഞ്ചല്‍സിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. 'ആര്‍ആര്‍ആറി'ല്‍ മുഖ്യ വേഷങ്ങളിലെത്തിയ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരടക്കം പുരസ്‌കാര ചടങ്ങിനെത്തിയിരുന്നു.

Also Read: 'ആർആർആറി'ലെ 'നാട്ടു നാട്ടു' മികച്ച ഒറിജിനൽ സോങ് ; 14 വര്‍ഷത്തിനിപ്പുറം ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.