ഹൈദരാബാദ് : ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന നടി അനുഷ്‌ക ശർമയ്ക്ക് പങ്കാളിയും ക്രിക്കറ്റ് താരവുമായ വിരാട് കോലിയുടെ ആശംസ. 'എന്‍റെ എല്ലാമെല്ലാമായവൾക്ക് പിറന്നാൾ ആശംസ' എന്നെഴുതി അനുഷ്‌കയുടെ നിരവധി ഭാവങ്ങളിലുള്ള ചിത്രങ്ങൾ സഹിതമാണ് വിരാടിന്‍റെ ആശംസ. 'നിന്‍റെ ക്യൂട്ട് മാഡ്‌നസിനെ ഞാൻ സ്‌നേഹിക്കുന്നു' എന്ന കമന്‍റോടെയുമാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഇൻസ്‌റ്റഗ്രാം, ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ആണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തത്. തങ്ങളുടെ അവധിക്കാല ചിത്രങ്ങളിൽ നിന്നുള്ളവയാണ് പങ്കുവച്ചത്. ബീച്ച്‌വെയറിലെ ഹോട്ട് ചിത്രം മുതൽ ഇരുവരുമുള്ള ക്യൂട്ട് കപ്പിൾ ഫോട്ടോയും വിരാട് കോലി പോസ്റ്റ് ചെയ്‌തവയിലുണ്ട്.
-
Love you through thick, thin and all your cute madness ♾️. Happy birthday my everything ❤️❤️❤️ @AnushkaSharma pic.twitter.com/AQRMkfxrUg
— Virat Kohli (@imVkohli) May 1, 2023 " class="align-text-top noRightClick twitterSection" data="
">Love you through thick, thin and all your cute madness ♾️. Happy birthday my everything ❤️❤️❤️ @AnushkaSharma pic.twitter.com/AQRMkfxrUg
— Virat Kohli (@imVkohli) May 1, 2023Love you through thick, thin and all your cute madness ♾️. Happy birthday my everything ❤️❤️❤️ @AnushkaSharma pic.twitter.com/AQRMkfxrUg
— Virat Kohli (@imVkohli) May 1, 2023
ഇതിനിടയിൽ സഹപ്രവർത്തകരിൽ നിന്നും ഇൻഡസ്ട്രിയിലെ സുഹൃത്തുക്കളിൽ നിന്നും അനുഷ്‌കയ്ക്ക് പിറന്നാൾ ദിനത്തിൽ ആശംസകള്‍ ലഭിച്ചു. സാമന്ത റൂത്ത് പ്രഭു മുതൽ നേഹ ധൂപിയ, രശ്‌മിക മന്ദാന, കിയാര അദ്വാനി തുടങ്ങി സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ നടിക്ക് ജന്മദിന ആശംസകളുമായി എത്തി.
ജുലൻ ഗോസ്വാമിയുടെ ജീവചരിത്രമായ 'ചക്‌ദ എക്‌സ്‌പ്രസി'ലൂടെ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അനുഷ്‌ക വെള്ളിത്തിരയിലേക്ക് തിരിച്ചുവരികയാണ്. ക്ലീൻ സ്ലേറ്റ് ഫിലിംസ് പ്രൊഡക്ഷൻ ബാനറിൽ അനുഷ്‌കയുടെ സഹോദരൻ കർണേഷ് ശർമ നിർമ്മിക്കുന്ന 'ചക്‌ദ എക്‌സ്‌പ്രസ്' ഒടിടി റിലീസ് ആയാണ് എത്തുന്നത്. നെറ്റ്ഫ്ലിക്‌സ് ആണ് സ്‌ട്രീമിംഗ് പാർട്‌ണർ.