ETV Bharat / entertainment

Vinay Forrt Somante Krithavu Release വിനയ്‌ ഫോര്‍ട്ടിന്‍റെ സോമന്‍റെ കൃതാവ് തിയേറ്ററുകളില്‍ - രോഹിത് നാരായണൻ ചിത്രം

Somante Krithavu Movie Release : സോമന്‍ എന്ന കുട്ടനാട്ടുകാരനായ ഒരു കൃഷി ഓഫിസറായാണ് സിനിമയില്‍ വിനയ് ഫോര്‍ട്ട് എത്തുന്നത്.

Somante Krithavu Release  Somante Krithavu  വിനയ്‌ ഫോര്‍ട്ടിന്‍റെ സോമന്‍റെ കൃതാവ്  സോമന്‍റെ കൃതാവ്  സോമന്‍റെ കൃതാവ് തിയേറ്ററുകളില്‍  വിനയ്‌ ഫോര്‍ട്ട്  Vinay Forrt  ഫറ ഷിബില  രോഹിത് നാരായണൻ ചിത്രം  Vinay Forrt movies
Somante Krithavu Release
author img

By ETV Bharat Kerala Team

Published : Oct 6, 2023, 11:53 AM IST

വിനയ് ഫോർട്ട് (Vinay Forrt) വ്യത്യസ്‌ത ഗെറ്റപ്പില്‍ എത്തുന്ന ചിത്രം 'സോമന്‍റെ കൃതാവ്' (Somante Krithavu) തിയേറ്ററുകളില്‍. വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്‌ത സിനിമ ഇന്ന് (ഒക്‌ടോബര്‍ 6) മുതലാണ് പ്രദര്‍ശനത്തിനെത്തിയത് (Somante Krithavu Release).

തികച്ചും വ്യത്യസ്‌തമായ ലുക്കാണ് ചിത്രത്തില്‍ വിനയ്‌ ഫോര്‍ട്ടിന്‍റേത്. സോമന്‍ എന്ന കുട്ടനാട്ടുകാരനായ ഒരു കൃഷി ഓഫിസറായാണ് സിനിമയില്‍ നടന്‍ വേഷമിടുന്നത്. 'കക്ഷി അമ്മിണിപ്പിള്ള', 'ഡൈവോഴ്‌സ്‌', 'ഫേസ്' എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലയാണ് സോമന്‍റെ കൃതാവില്‍ വിനയ്‌ ഫോര്‍ട്ടിന്‍റെ നായികയായി എത്തുന്നത്.

Also Read: Somante Krithavu Trailer: 'നിന്നെ കെട്ടണമെങ്കില്‍ സ്‌ത്രീധനം അങ്ങോട്ട് കൊടുക്കണം'; സോമന്‍റെ വിവാഹവും വ്യത്യസ്‌ത ചിന്തകളും, ട്രെയിലര്‍ പുറത്ത്

ഒരു കോമഡി എന്‍റര്‍ടെയ്‌നര്‍ വിഭാഗത്തിലൊരുക്കിയ ചിത്രത്തില്‍ നീണ്ട താരനിരയാണ് അണിനിരക്കുന്നത്. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, നന്ദൻ ഉണ്ണി, ജയൻ ചേർത്തല, മനു ജോസഫ്, പൗളി വത്സൻ, രമേശ് കുറുമശ്ശേരി, റിയാസ് നർമ്മകല, അനീഷ് എബ്രഹാം, അനീഷ് ഗോപാൽ, സുശീൽ, ജിബിൻ ഗോപിനാഥ്, ആർജെ മുരുകൻ, ജയദാസ്, അനി, ശ്രുതി സുരേഷ്, ദേവനന്ദ, പ്രതിഭ രാജൻ, ഗംഗ ജി നായർ, രമ്യ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഇവരെ കൂടാതെ 16ലധികം പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ ആളുകളെ കണ്ടെത്തി അവര്‍ക്ക് അഭിനയ പരിശീലനം നല്‍കി, അവരില്‍ നിന്നും തെരഞ്ഞെടുത്തവരെയാണ് 'സോമന്‍റെ കൃതാവി'ല്‍ ഉള്‍പ്പെടുത്തിയത്.

Also Read: Vinay Forrt Somante Krithavu Official Poster കോമഡി എന്‍റര്‍ടെയ്‌നറുമായി വിനയ്‌ ഫോര്‍ട്ട്, സോമന്‍റെ കൃതാവ് പോസ്റ്റര്‍ പുറത്ത്

മാസ്‌റ്റർ വർക്‌സ്‌ സ്‌റ്റുഡിയോസ്, രാഗം മൂവീസ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിര്‍മിച്ച ചിത്രം ഓൺ സ്‌റ്റേജ് സിനിമാസ് ആണ് അവതരണം. രഞ്ജിത്ത് കെ ഹരിദാസ് ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. സുജിത്ത് പുരുഷൻ ഛായാഗ്രഹണവും ബിജീഷ് ബാലകൃഷ്‌ണൻ എഡിറ്റിങ്ങും നിര്‍വഹിച്ചു. പിഎസ് ജയഹരി ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.

കല - അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം - അനിൽ ചെമ്പൂർ, മേക്കപ്പ് - ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്‌ടർ - റെനിറ്റ് രാജ്, അസിസ്‌റ്റന്‍റ് ഡയറക്‌ടർ - പ്രദീപ് രാജ്, സുഖിൽ സാഗ്, പ്രശോഭ് ബാലൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബർണാഡ് തോമസ്, അസോസിയേറ്റ് ക്യാമറാമാൻ - അനിൽ നമ്പ്യാർ, ക്ലിന്‍റോ ആന്‍റണി, പ്രൊഡക്ഷന്‍ കൺട്രോളർ - ഷബീർ മലവെട്ടത്ത്, സ്‌റ്റിൽസ് - രാഹുൽ എം സത്യൻ, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: Vinay Forrt Somante Krithavu Video Song അച്ഛനാകാനൊരുങ്ങുന്ന സോമന്‍റെ ഭാര്യയോടുള്ള കരുതല്‍; ശ്രദ്ധേയമായി 'പാരിടം' പാട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.