ETV Bharat / entertainment

നടി വിമല രാമനും നടന്‍ വിനയ്‌ റോയും വിവാഹിതരാകുന്നു... - Vimala Raman latest movies

Vimala Raman wedding: വിമല രാമന്‍ വിവാഹിതയാകുന്നു. നടന്‍ വിനയ്‌ റോയ്‌ ആണ് വരന്‍. വര്‍ഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം.

Vimala Raman getting married to Vinay Rai  വിമലാ രാമനും നടന്‍ വിനയ്‌ റോയും വിവാഹിതരാകുന്നു  വിമലാ രാമന്‍ വിവാഹിതയാകുന്നു  Vimala Raman wedding  Vimala Raman career  Vimala Raman latest movies  Vinay Rai latest movies
നടി വിമലാ രാമനും നടന്‍ വിനയ്‌ റോയും വിവാഹിതരാകുന്നു...
author img

By

Published : Apr 6, 2022, 11:44 AM IST

Vimala Raman wedding: മലയാളികളുടെ പ്രിയനടി വിമല രാമന്‍ വിവാഹിതയാകുന്നു. നടന്‍ വിനയ്‌ റോയ്‌ ആണ് വരന്‍. ഉടന്‍ തന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.

Vimala Raman getting married to Vinay Rai: തങ്ങളുടെ മനോഹര നിമിഷങ്ങളും അവധി ആഘോഷങ്ങളുമെല്ലാം ഇരുവരും എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്‌. പങ്കുവയ്‌ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്‌. ഇപ്പോള്‍ ഇരുവരുടെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

Vimala Raman career: 'പൊയ്‌' എന്ന തമിഴ്‌ ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ വിമല, 'ടൈം' എന്ന സുരേഷ്‌ ഗോപി ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി. പിന്നീട്‌ 'സൂര്യന്‍', 'റോമിയോ', 'നസ്രാണി', 'കല്‍ക്കട്ട ന്യൂസ്‌', 'പ്രണയകാലം', 'കോളേജ്‌ കുമാരന്‍', 'ഡാം 999' തുടങ്ങി നിരവധി സിനിമകളിലും വേഷമിട്ടു.

Vimala Raman latest movies: മലയാളത്തിലും തമിഴിലും പുറമെ തെലുങ്കിലും സജീവമാണ് വിമല രാമന്‍. 'ഗ്രാന്‍മ' ആണ്‌ വിമലയുടെ ഏറ്റവും പുതിയ ചിത്രം. ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനിന്ന വിമല, 'ഒപ്പം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത്‌ തിരിച്ചെത്തുകയായിരുന്നു.

Vinay Rai latest movies: 'ഉണ്ണാലെ ഉണ്ണാലെ' എന്ന തമിഴ്‌ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് വിനയ്‌ റായ്‌. 'ജയം കൊണ്ടേന്‍', 'എന്‍ട്രെന്‍ണ്ടും പുണ്ണഗൈ' തുടങ്ങീ ചിത്രങ്ങളിലൂടെ തമിഴകത്തെ ചോക്ലേറ്റ്‌ ബോയ്‌ എന്ന ഇമേജ്‌ നേടിയ നടനാണ് വിനയ്‌ റായ്‌. 'തുപ്പരിവാലന്‍' എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു. സൂര്യയുടെ 'എതിര്‍ക്കും തുനിന്തവ'നാണ് വിനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Also Read: കുട്ടിക്കാലം മുതല്‍ ഇഷ്‌ടമാണ്; ക്രഷിനൊപ്പം അഭിനയിക്കാനൊരുങ്ങി രശ്‌മിക മന്ദാന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.