Vikram theatre release : നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍റെ 'വിക്രം' തിയേറ്ററുകളിലെത്തി. ആക്ഷന്‍ ത്രില്ലറായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കണ്ട് ഒരേ സമയം കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരെ വാഴ്‌ത്തുകയാണ് സോഷ്യല്‍ മീഡിയ. കമല്‍ ഹാസന്‍ ആദ്യ പകുതിയില്‍ ഗസ്‌റ്റ് റോളിലെത്തി പിന്നീട് ഗംഭീരമാക്കിയെന്നാണ് പ്രേക്ഷക പ്രതികരണം.
Vikram audience response: 'വിക്ര'മില്‍ കമല്‍ ഹാസന് സ്‌ക്രീന്‍ സ്‌പെയ്‌സ് കുറവാണെന്നാണ് മറ്റൊരു പ്രേക്ഷകന്‍റെ അഭിപ്രായം. 'ഇതുപോലെ സ്‌ക്രീന്‍ സ്‌പെയ്‌സ് കുറഞ്ഞ ഒരു തിരക്കഥയോട് കമല്‍ ഹാസന്‍ സമ്മതം മൂളിയതിനോട് യോജിക്കുന്നില്ല. ഫഹദ് ഫാസിലാണ് സിനിമയിലെ യഥാര്‍ഥ നായകന്‍. വിജയ് സേതുപതി പ്രധാന വില്ലനുമാണ്' - ഇപ്രകാരമായിരുന്നു ഒരു ട്വീറ്റ്.
Vikram character poster: 'വിക്ര'ത്തിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. റിലീസിന് മുന്നോടി ആയി കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ കമല്‍ ഹാസന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന കമല്‍ ഹാസന്‍ തന്നെയാണ് വിക്രമായി എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Surya poster in Vikram : അടുത്തിടെ സൂര്യയുടെ പോസ്‌റ്ററും പുറത്തുവിട്ടിരുന്നു. എന്നാല്‍ സൂര്യയുടെ കഥാപാത്രത്തിന്‍റെ പേര് വെളിപ്പെടുത്താതെയുള്ള ക്യാരക്‌ടര്‍ പോസ്‌റ്ററായിരുന്നു പുറത്തുവിട്ടത്. ഇതോടെ വിക്രമായി ടൈറ്റില്‍ റോളിലെത്തുന്നത് സൂര്യയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ചിത്രത്തിലെ കമല്‍ ഹാസന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Also Read: കമല ഹാസന്‍റെ നാളത്തെ ഗംഭീര വിരുന്നിന് മുമ്പേ സര്‍പ്രൈസ്
Vikram advance booking: സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം (ജൂണ്‍ 2) വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ 9 കോടിയോളം രൂപയാണ് 'വിക്രം' നേടിയത്. കേരളത്തിലും മികച്ച പ്രീ ബുക്കിംഗാണ് 'വിക്ര'ത്തിന് ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 83 പ്രദര്‍ശനങ്ങളാണ് ആദ്യദിനം 'വിക്ര'ത്തിന് ലഭിച്ചത്. പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ആദ്യ ഷോ. ആദ്യ ഷോ തന്നെ പല തിയേറ്ററുകളിലും ഹൗസ്‌ഫുള്ളായിരുന്നു.
Vikram stars: ദളപതി വിജയുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിക്രം'. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു. കൂടാതെ മലയാളി താരങ്ങളായ നരേയ്‌ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും സിനിമയില്‍ വേഷമിടുന്നു.
Vikram cast and crew: 110 ദിവസങ്ങളുടെ ചിത്രീകരണമായിരുന്നു 'വിക്ര'ത്തിന്. രാജ്‌കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് 'വിക്ര'ത്തിന്‍റെ നിര്‍മാണം. ലോകേഷ് കനകരാജ് ആണ് തിരക്കഥ. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫറായ അന്‍പറിവാണ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായാഗ്രഹകന്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്.