ETV Bharat / entertainment

ദളപതിയുടെ തുടര്‍ച്ചയായ 5ാമത്തെ ചിത്രം; 'ബീസ്‌റ്റി'ന്‍റെ ബോക്‌സ്‌ ഓഫീസ്‌ വേട്ട - Vijay 65th movie

Beast in 250 crores: സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ബീസ്‌റ്റ്‌'. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം ഇപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.

Beast in 250 crores  ദളപതിയുടെ തുടര്‍ച്ചയായ 5ാമത്തെ ചിത്രം  'ബീസ്‌റ്റി'ന്‍റെ ബോക്‌സ്‌ഓഫീസ്‌ വേട്ട  Vijay starrer Beast  Beast Box Office Collection  Beast OTT release  Vijay as Raw agent  Beast movie mall set  Vijay 65th movie  Beast cast and crew
ദളപതിയുടെ തുടര്‍ച്ചയായ 5ാമത്തെ ചിത്രം; 'ബീസ്‌റ്റി'ന്‍റെ ബോക്‌സ്‌ഓഫീസ്‌ വേട്ട
author img

By

Published : May 7, 2022, 4:34 PM IST

Beast in 250 crores: ദളപതി വിജയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'ബീസ്‌റ്റ്‌'. സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളിലെത്തിയ ചിത്രം ഇനിയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. 'ബീസ്‌റ്റ്‌' 250 കോടിക്ക്‌ മുകളില്‍ കലക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

Beast Box Office Collection: അഞ്ചോളം ഭാഷകളിലായി റിലീസ്‌ ചെയ്‌ത ചിത്രം 250.05 കോടി കലക്ഷനാണ് നേടിയിരിക്കുന്നത്‌. ഇതോടെ 250 കോടിക്ക്‌ മുകളില്‍ കലക്ഷന്‍ നേടുന്ന വിജയ്‌യുടെ തുടര്‍ച്ചയായ അഞ്ചാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് 'ബീസ്‌റ്റ്‌'. 25 ദിവസം പിന്നിടുന്ന ചിത്രം വിജയ്‌ എന്ന താരത്തിന്‍റെ ബോക്‌സ്‌ഓഫീസ്‌ ശക്തിയെയാണ് കാട്ടുന്നതെന്ന് ആരാധകര്‍ അവകാശപ്പെടുന്നു. ഏപ്രില്‍ 13നാണ്‌ തിയേറ്റര്‍ റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌.

Beast OTT release: 'ബീസ്‌റ്റ്‌' ഒടിടി പ്ലാറ്റ്‌ഫോമുകളിലും സ്‌ട്രീമിംഗിന് ഒരുങ്ങുകയാണ്. ഒരേസമയം രണ്ട്‌ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രമെത്തുന്നത്‌. നെറ്റ്‌ഫ്ലിക്‌സ്‌, സണ്‍ നെക്‌സ്‌റ്റ്‌ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ മെയ്‌ 11 മുതല്‍ സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിലെത്തും. തമിഴിന്‌ പുറമെ മലയാളം, ഹിന്ദി, തെലുങ്ക്‌, കന്നട എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാകും.

Vijay as Raw agent: നീണ്ട കാത്തിരിപ്പിനൊടുവിലാണ് 'ബീസ്‌റ്റ്‌' തിയേറ്ററുകളിലെത്തിയതെങ്കിലും മികച്ച പ്രതികരണമായിരുന്നില്ല പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്‌. റോ ഉദ്യോഗസ്ഥനായാണ് സിനിമയില്‍ വിജയ്‌ വേഷമിട്ടത്‌. വീര രാഘവന്‍ എന്ന കഥാപാത്രത്തെയാണ് വിജയ്‌ അവതരിപ്പിച്ചത്‌.

Beast movie mall set: നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ പിടിച്ചെടുത്ത്‌ സന്ദര്‍ശകരെ ബന്ദികളാക്കുന്ന തീവ്രവാദികളെ വകവരുത്തി സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ രക്ഷകനായെത്തുന്ന നായക കഥാപാത്രം. 'ബീസ്‌റ്റി'ലെ ഈ പ്രധാന പ്ലോട്ട്‌ ചിത്രീകരിച്ച മാള്‍ പൂര്‍ണമായും സെറ്റ്‌ ഇട്ടാണ് ചെയ്‌തിരിക്കുന്നത്‌. സിനിമയുടെ പ്രമോ വീഡിയോയിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

Vijay 65th movie: വിജയ്‌യുടെ 65ാമത്‌ ചിത്രം കൂടിയാണ്‌ 'ബീസ്‌റ്റ്‌'. അടുത്തിടെ വന്‍ വിജയം നേടിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്‌ടറി'ന്‌ ശേഷം നെല്‍സണ്‍ ദിലീപ്‌ കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം കൂടിയാണിത്‌. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയായെത്തിയത്‌. വിജയ്‌ക്കൊപ്പമുള്ള പൂജയുടെ ആദ്യ ചിത്രം കൂടിയാണ് 'ബീസ്‌റ്റ്'. ഒന്‍പത്‌ വര്‍ഷത്തിന് ശേഷം പൂജ ഹെഗ്‌ഡെ ചെയ്യുന്ന തമിഴ്‌ ചിത്രം കൂടിയാണിത്.

Beast cast and crew: മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ഷൈന്‍ ഇതാദ്യമായാണ് ഒരു തമിഴ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. സംവിധായകന്‍ ശെല്‍വരാഘവനും ചിത്രത്തില്‍ വേഷമിടുന്നു. സിനിമയില്‍ മൂന്ന്‌ പ്രതിനായകന്‍മാരാണുള്ളത്‌.

സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള വിജയ്‌യുടെ നാലാമത്തെ ചിത്രമാണ് 'ബീസ്‌റ്റ്‌'. 'വേട്ടക്കാരന്‍', 'സുറ', 'സര്‍ക്കാര്‍' എന്നിവയാണ് സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള മറ്റ്‌ വിജയ്‌ ചിത്രങ്ങള്‍. സംവിധായകന്‍ നെല്‍സന്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്‌. മനോജ്‌ പരമഹംസയാണ് ഛായാഗ്രഹണം. ആര്‍ നിര്‍മല്‍ ആണ് എഡിറ്റിങ്, അനിരുദ്ധ്‌ രവിചന്ദര്‍ ആണ് സംഗീതം.

Also Read:അപര്‍ണയുടെ പിറന്നാള്‍ കേക്കിന് തിരികൊളുത്തിയ ദളപതി, സന്തോഷം കൊണ്ട് തുളളിച്ചാടി നടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.