ETV Bharat / entertainment

'അന്ന് സാമന്തയോട് പ്രണയം തോന്നിയിരുന്നു... കുശി ഈ വര്‍ഷം എത്തില്ല'; വെളിപ്പെടുത്തലുമായി വിജയ്‌ ദേവരകൊണ്ട - Samantha latest movies

Kushi release postponed: സാമന്ത വിജയ്‌ ദേവരകൊണ്ട സിനിമയുടെ റിലീസ് മാറ്റിവച്ചു. കുശി ക്രിസ്‌മസ് റിലീസിനെത്തില്ലെന്നും അടുത്ത വര്‍ഷമെ തിയേറ്ററുകളില്‍ എത്തുകയുള്ളു എന്നും ദേവരകൊണ്ട പറഞ്ഞു.

Vijay Deverakonda and Samantha film  Kushi release postponed  Kushi  Vijay Deverakonda  Samantha film  സാമന്തയോട് പ്രണയം തോന്നിയിരുന്നു  വെളിപ്പെടുത്തലുമായി വിജയ്‌ ദേവരകൊണ്ട  കുശി ഈ വര്‍ഷം എത്തില്ല  സാമന്ത വിജയ്‌ ദേവരകൊണ്ട സിനിമ  സാമന്ത  വിജയ്‌ ദേവരകൊണ്ട  കുശി  Vijay Deverakonda about Kushi release  Kushi cast and crew  Kushi shooting location  Vijay Deverakonda love with Samantha  Samantha reveals her health updates  Samantha latest movies  Vijay Deverakonda latest movies
'അന്ന് സാമന്തയോട് പ്രണയം തോന്നിയിരുന്നു.. കുശി ഈ വര്‍ഷം എത്തില്ല'; വെളിപ്പെടുത്തലുമായി വിജയ്‌ ദേവരകൊണ്ട
author img

By

Published : Nov 5, 2022, 10:34 AM IST

Kushi release: തെലുഗു സൂപ്പര്‍താരം വിജയ്‌ ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ്‌ 'കുശി'. ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റിവച്ചു. സിനിമ ഈ വര്‍ഷം തിയേറ്ററുകളിലെത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഫെബ്രുവരിയിലാകും 'കുശി' റിലീസ് ചെയ്യുക. മലയാളം, തമിഴ്‌, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.

Vijay Deverakonda about Kushi release: വിജയ്‌ ദേവരകൊണ്ട തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്‍റെ ഈ വെളിപ്പെടുത്തല്‍. 'ഞങ്ങള്‍ സിനിമയുടെ ചിത്രീകരണത്തിന്‍റെ 60 ശതമാനത്തോളം പൂര്‍ത്തിയാക്കി. സിനിമ ഡിസംബറില്‍ പുറത്തിറക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ സിനിമയുടെ റിലീസ് നീട്ടേണ്ടി വന്നിരിക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' -വിജയ്‌ ദേവരകൊണ്ട പറഞ്ഞു.

Vijay Deverakonda love with Samantha: സാമന്തയോടുള്ള പ്രണയത്തെ കുറിച്ചും വിജയ്‌ ദേവരകൊണ്ട വെളിപ്പെടുത്തി. കോളജില്‍ പഠിച്ചിരുന്ന കാലത്ത് താന്‍ സാമന്തയെ പ്രണയിച്ചിരുന്നുവെന്നാണ് വിജയ്‌ ദേവരകൊണ്ട പറഞ്ഞത്. 'കോളജില്‍ പഠിക്കുന്ന സമയത്ത് ആദ്യമായി അവളെ ബിഗ്‌സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്ക് പ്രണയം തോന്നി. ഇന്ന് അവള്‍ എന്താണോ അതിനെ ഞാന്‍ അഭിനന്ദിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.'- വിജയ്‌ ദേവരകൊണ്ട പറഞ്ഞു.

Vijay Deverakonda Samantha movies: സാമന്ത ആണ് ചിത്രത്തില്‍ വിജയ്‌ ദേവരകൊണ്ടയുടെ നായികയായെത്തുക. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. നേരത്തെ 'മഹാനടി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ജയറാം, സച്ചിന്‍ ഖേദാകര്‍, മുരളി ശര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, ലക്ഷ്‌മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, ശരണ്യ, രാഹുല്‍ രാമകൃഷ്‌ണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

Kushi cast and crew: 'മജിലി', 'നിന്നു കോരി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശിവ നിര്‍വാണയാണ് സിനിമയുടെ സംവിധാനം. മൈത്രി മൂവി മേക്കേഴ്‌സ്‌ ആണ് നിര്‍മാണം. 'പുഷ്‌പ'യ്‌ക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ്‌ നിര്‍മിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രം കൂടിയാണ് 'കുശി'. ഹിഷാം അബ്‌ദുള്‍ വഹാബ്‌ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'ഹൃദയം' എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനാണ് ഹിഷാം.

Kushi shooting location: കാശ്‌മീര്‍ ആണ് 'കുശി'യുടെ പ്രധാന ലൊക്കേഷന്‍. 30 ദിവസത്തെ ഷൂട്ടിങ്ങായിരുന്നു കാശ്‌മീരില്‍. ഗുല്‍മാര്‍ഗ്‌, സോനാമാര്‍ഗ്‌, ദാല്‍ തടാകം, പഹല്‍ഗാം എന്നീ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

Vijay Deverakonda latest movies: പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന 'ജന ഗണ മന' ആണ് വിജയ്‌ ദേവരകൊണ്ടയുടെ മറ്റൊരു പുതിയ ചിത്രം. പൂജ ഹെഗ്‌ഡെ, ജാന്‍വി കപൂര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 'ലൈഗര്‍' ആയിരുന്നു താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Samantha latest movies: സാമന്തയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'യശോദ'. അടുത്തിടെ 'യശോദ'യുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. വിജയ് ദേവരകൊണ്ടയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. വാടക ഗര്‍ഭധാരണത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ ഒരു വാടക അമ്മയായാണ് സാമന്ത വേഷമിടുന്നത്.

Samantha reveals her health updates: അടുത്തിടെ സാമന്ത തന്‍റെ അസുഖ വിരവം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂണല്‍ രോഗം പിടിപ്പെട്ട വിവരം താരം തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണ് മയോസൈറ്റിസ്.

Also Read: 'ശാരീരികമായും മാനസികമായും ആ ദിനങ്ങള്‍ കഠിനമായിരുന്നു'; രോഗാവസ്ഥ വെളിപ്പെടുത്തി സാമന്ത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.