ETV Bharat / entertainment

വിജയ്‌ ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഡേറ്റിങ്ങില്‍? അവധി ആഘോഷിക്കാന്‍ ഇരുവരും മാലിദ്വീപിലേക്ക് - സാമന്ത റൂത്ത് പ്രഭു

വിജയ് ദേവരകൊണ്ട, രശ്‌മിക മന്ദാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ആദ്യ ചിത്രം ഗീതഗോവിന്ദം മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരങ്ങള്‍ അത് നിരസിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പുറപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍

Vijay Rashmika jet off to Maldives  Vijay Deverakonda and Rashmika Mandanna  Vijay Deverakonda and Rashmika Mandanna dating  Rashmika Mandanna vijay deverakonda relationship  Rashmika Mandanna vijay deverakonda holiday  Rashmika Mandanna vijay deverakonda latest news  Vijay Deverakonda  Rashmika Mandanna  വിജയ്‌ ദേവരകൊണ്ടയും രശ്‌മിക മന്ദാനയും  വിജയ് ദേവരകൊണ്ട  രശ്‌മിക മന്ദാന  ഗീത ഗോവിന്ദം  Geetha Govindam  ദേവരകൊണ്ടയും രശ്‌മിക മന്ദാനയും മാലിദ്വീപിലേക്ക്  സാമന്ത റൂത്ത് പ്രഭു  അല്ലു അര്‍ജുന്‍
വിജയ്‌ ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഡേറ്റിങ്ങില്‍? അവധി ആഘോഷിക്കാന്‍ ഇരുവരും ഒന്നിച്ച് മാലിദ്വീപിലേക്ക്
author img

By

Published : Oct 7, 2022, 5:39 PM IST

ഹൈദരാബാദ്: ഗോസിപ്പുകള്‍ക്ക് ഇടയിലും അവധിക്കാലം ആഘോഷിക്കാനായി വിജയ്‌ ദേവരകൊണ്ടയും രശ്‌മിക മന്ദാനയും മാലിദ്വീപിലേക്ക്. അവധിക്കാല പറുദീസയിലേക്ക് പുറപ്പെട്ട പ്രണയ ജോഡികളെ മുംബൈ വിമാനത്താവളത്തിൽ കണ്ടതായി പാപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വിജയും രശ്‌മികയും തമ്മില്‍ പ്രണയത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇരുവരും ഒന്നിച്ച് മാലിദ്വീപിലേക്ക് പുറപ്പെട്ടത് വാര്‍ത്തകള്‍ ശരിയാണെന്ന് തെളിയിക്കുന്നതായാണ് പാപ്പരാസികളുടെ റിപ്പോര്‍ട്ട്.

2018-ൽ പുറത്തിറങ്ങിയ ഗീതഗോവിന്ദം എന്ന തെലുഗു ചിത്രത്തില്‍ നായിക നായകന്‍മാരായി പ്രത്യക്ഷപ്പെട്ടതു മുതല്‍ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ ഇത്തരം വാര്‍ത്തകളെ തള്ളുകയാണ് ഉണ്ടായത്. ഇരുവരുടെയും ബന്ധത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് എന്നായിരുന്നു മറുപടി. അതേസമയം സെലിബ്രിറ്റികളുടെ ഏറ്റവും പ്രിയപ്പെട്ട അവധിക്കാല താവളമായ മാലിദ്വീപിലേക്ക് ഒരുമിച്ച് പോയത് താരങ്ങള്‍ തമ്മിലുള്ള ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള സൂചനയാണെന്നാണ് റിപ്പോര്‍ട്ട്.

രശ്‌മിക മന്ദാന ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്രം റിലീസായതോടെയാണ് അവധി ആഘോഷിക്കാനായി വിജയ്‌ക്കൊപ്പം രശ്‌മിക മാലിദ്വീപിലേക്ക് പുറപ്പെട്ടത്. കോഫി വിത്ത് കരൺ 7 എന്ന ടെലിവിഷന്‍ പരിപാടിക്കിടെ വിജയ്‌യോട് രശ്‌മികയുമായി ഡേറ്റിങ് നടത്തുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. തന്‍റെ പ്രൊഫഷണൽ കരിയറിന്‍റെ പ്രാരംഭ ഘട്ടത്തിൽ ഇരുവരും ഒരുമിച്ച് രണ്ട് സിനിമകൾ ചെയ്‌തിട്ടുണ്ടെന്നും അന്നുമുതൽ തങ്ങൾ നല്ല സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'അവൾ എനിക്ക് പ്രിയപ്പെട്ടവളാണ്, എനിക്ക് അവളെ ഇഷ്‌ടമാണ്. എന്‍റെ ഒരു നല്ല സുഹൃത്താണ് അവള്‍', വിജയ് പറഞ്ഞത് ഇങ്ങനെയായിരുന്നു. മിഷൻ മജ്‌നുവിൽ സിദ്ധാർഥ് മൽഹോത്രയ്‌ക്കൊപ്പമാണ് രശ്‌മിക അടുത്തതായി അഭിനയിക്കുന്നത്. രൺബീർ കപൂറിനൊപ്പം അനിമലും താരം എത്തുന്നുണ്ട്.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പുഷ്‌പയുടെ രണ്ടാം ഭാഗത്തില്‍ അല്ലു അർജുന്‍റെ നായികയായി താരം വീണ്ടും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാമന്ത റൂത്ത് പ്രഭുവിനൊപ്പമുള്ള റൊമാന്‍റിക് ഡ്രാമ ഖുഷിയാണ് വിജയ്‌ ദേവരകൊണ്ടയുടെ അടുത്ത ചിത്രം.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.