ETV Bharat / entertainment

ഇത്‌ സിനിമ അല്ല, ആരാധകന് വേണ്ടി സെല്‍ഫി എടുക്കാന്‍ സാഹസികമായി ബാല്‍ക്കണിയില്‍ നിന്നും ചാടി വിദ്യുത്‌; വീഡിയോ - ബാല്‍ക്കണിയില്‍ നിന്നും ചാടി ആരാധകന്‍റെ അടുത്തെത്തി വിദ്യുത്‌

Vidyut Jammwal meets construction worker: ബാല്‍ക്കണിയില്‍ നിന്ന് ആരാധകനായ കെട്ടിട നിര്‍മാണ തൊഴിലാളിയോട്‌ കുശലം ചോദിച്ച ശേഷമായിരുന്നു താരത്തിന്‍റെ ഈ സാഹസികത

Vidyut Jammwal stunt to meet a fan  Vidyut Jammwal meets construction worker  Vidyut Jammwal viral video with fan  Vidyut Jammwal latest news  സാഹസികമായി ആരാധകന്‍റെ അടുത്തെത്തി വിദ്യുത്‌  Vidyut Jammwal pulls off real life stunt  Vidyut Jammwal viral video with fan  ബാല്‍ക്കണിയില്‍ നിന്നും ചാടി ആരാധകന്‍റെ അടുത്തെത്തി വിദ്യുത്‌  വിദ്യുത്‌ ജംവാള്‍
ഇത്‌ സിനിമ അല്ല, സെല്‍ഫി എടുക്കാന്‍ സാഹസികമായി ബാല്‍ക്കണിയില്‍ നിന്നും ചാടി ആരാധകന്‍റെ അടുത്തെത്തി വിദ്യുത്‌; വീഡിയോ വൈറല്‍
author img

By

Published : Jul 2, 2022, 3:18 PM IST

Vidyut Jammwal latest news: ബോളിവുഡില്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നടന്‍ വിദ്യുത്‌ ജംവാള്‍. 'ഖുദ ഹാഫിസ്‌-ചാപ്‌റ്റര്‍ 2: അഗ്നിപരീക്ഷ' ആണ് നടന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ജൂലൈ എട്ടിന്‌ തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ താരം.

സിനിമയുടെ പ്രചാരണാര്‍ഥം താരം അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ മെയ്‌ വഴക്കത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ആയോധന കലാകാരന്‍ താന്‍ ആണെന്നായിരുന്നു വിദ്യുതിന്‍റെ അവകാശവാദം. മെയ്‌ വഴക്കത്തെ കുറിച്ചുള്ള വിദ്യുതിന്‍റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്‍റെ ഒരു സാഹസിക വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്‌.

Vidyut Jammwal stunt to meet a fan: നിരവധി ആക്ഷന്‍ ചിത്രങ്ങളിലൂടെ മരണത്തെ പോലും തോല്‍പ്പിക്കുന്ന ധൈര്യമാണ് തനിക്കുള്ളതെന്ന് താരം ഇതിനോടകം തന്നെ ആരാധകരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. പല ആക്ഷന്‍ രംഗങ്ങളുമായി വിദ്യുത്‌ ജംവാള്‍ ആരാധകരെ അതിശയിപ്പിച്ചിട്ടുണ്ട്‌. ഇപ്പോഴിതാ വീണ്ടും ആരാധകരെ അത്‌ഭുതപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു കെട്ടിട നിര്‍മാണ സൈറ്റില്‍ ജോലി ചെയ്‌തുകൊണ്ടിരുന്ന ഒരു ആരാധകനെ നേരില്‍ കണ്ട്‌ സെല്‍ഫി എടുക്കാന്‍ സാഹസികമായാണ് താരം ആരാധകന്‍റെ അടുത്ത് എത്തിയത്‌.

Vidyut Jammwal viral video with fan: ബാല്‍ക്കണിയില്‍ നിന്നും കെട്ടിട നിര്‍മാണത്തിനായി പണിത ഇരുമ്പ്‌ പൈപ്പിലൂടെ അനായാസം ചാടി ഇറങ്ങി ആരാധകന്‍റെ അടുത്ത് എത്തുകയും സെല്‍ഫി എടുക്കുന്നതുമാണ് വീഡിയോയില്‍. ബാല്‍ക്കണിയില്‍ നിന്നും ആരാധകനായ കെട്ടിട നിര്‍മാണ തൊഴിലാളിയോട്‌ കുശലം ചോദിച്ച ശേഷമായിരുന്നു താരത്തിന്‍റെ ഈ സാഹസികത. തന്‍റെ സാഹസിക പ്രവൃത്തിയെ അഭിനന്ദിച്ച ആരാധകനോട്‌ തന്‍റെ ഏത്‌ ആക്ഷന്‍ സിനിമയാണ് കണ്ടിട്ടുള്ളതെന്ന് വിദ്യുത്‌ ചോദിച്ചു. താന്‍ ഈ നിര്‍മാണ സൈറ്റില്‍ ചെയ്‌ത പോലെ സിനിമയിലെ സ്റ്റണ്ട്‌ രംഗങ്ങള്‍ മറ്റാര്‍ക്കും പുറത്തെടുക്കാന്‍ കഴിയില്ലെന്ന്‌ വിദ്യുത്‌ ആരാധകന്‌ ഉറപ്പ് നല്‍കി. ശേഷം തന്‍റെ കയ്യില്‍ ഫോണ്‍ ഉണ്ടോയെന്നും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ തയ്യാറാണോ എന്നും താരം ആരാധകനോട് ചോദിച്ചു. സെല്‍ഫി എടുത്ത ശേഷം ആരാധകന്‍ വിദ്യുതിന്‍റെ കയ്യില്‍ ചുംബിച്ചു. വിദ്യുതും തിരിച്ച് ആരാധകന്‍റെ കയ്യില്‍ ചുംബിച്ചു.

Vidyut Jammwal meets construction worker: അതേസമയം താരം ബാല്‍ക്കണിയില്‍ നിന്നും ചാടിയിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ചാടരുതെന്ന് വീഡിയോ പകര്‍ത്തിയ ആള്‍ അഭ്യര്‍ഥിക്കുന്നുണ്ട്‌. എന്നാല്‍ അഭ്യര്‍ഥന താരം നിരസിച്ചു. താന്‍ തന്‍റെ അനുയായികളെ ആരാധിക്കുന്നുവെന്നും അവരെ കാണാന്‍ തീവ്രമായി ആഗ്രഹിക്കുന്നുവെന്നും വിദ്യുത്‌ മറുപടി നല്‍കി. തന്‍റെ പ്രിയ താരത്തെ കാണാനുള്ള അവസരമൊരുക്കിയ വിദ്യുതിനെ ആരാധകര്‍ അഭിനന്ദിച്ചു. ഇതിന് മറുപടിയായി ഞാന്‍ എന്‍റെ ജീവിതത്തെ സ്‌നേഹിക്കുന്നു എന്നാണ് താരം പറഞ്ഞത്‌.

Vidyut Jammwal stunt to meet a fan: തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ച വിദ്യുതിനെ പ്രശംസിച്ച് ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തി. തങ്ക മനസിനുടമ എന്നാണ് വിദ്യുതിന്‍റെ ഈ പ്രവൃത്തിയെ പ്രശംസിച്ച് ഒരാള്‍ കമന്‍റ്‌ ചെയ്‌തിരിക്കുന്നത്‌. 'ഇതുകൊണ്ടാണ് നിങ്ങളെ ഞങ്ങള്‍ എല്ലായ്‌പ്പോഴും അഭിനന്ദിക്കുന്നത്‌', 'വിനയമുളളവന്‍!', 'മരണം പോലും നിങ്ങളെ ഭയപ്പെടും' തുടങ്ങി നിരവധി കമന്‍റുകളാണ് വീഡിയോയ്‌ക്ക്‌ താഴെ ലഭിച്ചിരിക്കുന്നത്‌.

Also Read: കൊടുംമഞ്ഞിൽ കളരിപ്പയറ്റ്; ഹിമാലയത്തിൽ നിന്നും ആരാധകരെ ഞെട്ടിച്ച് വിദ്യുത് ജംവാൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.