മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ക്രിസ്‌റ്റഫര്‍'. 'ക്രിസ്‌റ്റഫര്‍' ഗംഭീര സിനിമയാകുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. '2018', 'മാളികപ്പുറം' എന്നീ സിനമകളുടെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു വേണു കുന്നപ്പിള്ളിയുടെ ഈ വെളിപ്പെടുത്തല്‍.
'മാമാങ്കത്തിന് ശേഷം മമ്മൂക്കയെ വച്ച് ചെയ്യാന്‍ കുറേയധികം കഥകള്‍ കേട്ടിരുന്നു. പക്ഷേ എനിക്ക് ഇഷ്‌ടപ്പെട്ട കഥകള്‍ അധികം വന്നിട്ടില്ല. അതില്‍ ഒരു കഥ മാത്രം വളരെയധികം ഇഷ്‌ടമായിരുന്നു. 'ക്രിസ്‌റ്റഫര്‍' ആയിരുന്നു അത്. ചില പ്രശ്‌നങ്ങള്‍ കാരണം ആ കഥ എനിക്ക് ചെയ്യാന്‍ സാധിച്ചില്ല.
ആ കഥ അന്ന് കേട്ടയുടന്‍ മനസില്‍ വന്നത് മമ്മൂക്കയുടെ മുഖമാണ്. അത്രയ്‌ക്കും ഗംഭീര കഥയായിരുന്നു. എനിക്ക് പകരം മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകന്‍ മമ്മൂക്കയെ വച്ച് തന്നെ ആ ചിത്രം പൂര്‍ത്തിയാക്കി. ബി.ഉണ്ണികൃഷ്‌ണന്‍ സര്‍ സംവിധാനം ചെയ്‌ത ക്രിസ്‌റ്റഫര്‍ ഒരു ഗംഭീര ചിത്രമാകും എന്നതില്‍ സംശയമില്ല.'- വേണു കുന്നപ്പിള്ളി പറഞ്ഞു.
ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പൊലിസ് വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. 'ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്' എന്ന ടാഗ് ലൈനോടു കൂടിയാണ് ക്രിസ്‌റ്റഫര്‍ പുറത്തിറങ്ങുക. ആര്‍.ഡി. ഇലുമിനേഷന്‍സാണ് സിനിമയുടെ നിര്‍മാണം. ഉദയ് കൃഷ്‌ണയുടേതാണ് തിരക്കഥ.
ഐശ്വര്യ ലക്ഷ്‌മി, അമല പോള്‍, സ്‌നേഹ എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. തെന്നിന്ത്യന്‍ താരം വിനയ് റായിയും സുപ്രധാന വേഷത്തിലെത്തും. ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവര്‍ക്കൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കും.