ETV Bharat / entertainment

Vayalar Ramavarma Remembrance: ഓര്‍മകളില്‍ വയലാര്‍; ഗന്ധര്‍വ്വ കവിയുടെ ഓര്‍മകള്‍ക്ക് 48 വയസ്

Vayalar Ramavarma death anniversary: പ്രശസ്‌ത കവി വയലാര്‍ രാമവർമയുടെ ഓര്‍മയില്‍ മലയാള സിനിമ ലോകം. വയലാര്‍ രാമവർമയുടെ 48-ാമത് ചരമവാർഷികമാണ് ഇന്ന്.

Vayalar Ramavarma Remembrance  Vayalar Ramavarma  ഓര്‍മകളില്‍ വയലാര്‍  വയലാര്‍  ഗന്ധര്‍വ്വ കവിയുടെ ഓര്‍മകള്‍ക്ക് 48 വയസ്സ്  Vayalar Ramavarma death anniversary  യലാര്‍ രാമവർമയുടെ ഓര്‍മയില്‍ മലയാള സിനിമ ലോകം  യലാര്‍ രാമവർമ  വയലാര്‍ ഓര്‍മ ദിനം  വയലാര്‍ ഗാനങ്ങള്‍  വയലാര്‍ തൂലികയില്‍ വിരിഞ്ഞത് 1300 സിനിമ ഗാനങ്ങള്‍  ഇന്ദ്രജാലം തീർത്ത വയലാർ ഗാനങ്ങള്‍  വര്‍ഗീയതയെ എതിര്‍ത്ത വയലാറിന്‍റെ ഭക്തി ഗാനങ്ങള്‍  വയലാറിന്‍റെ ഭക്തി ഗാനങ്ങള്‍  വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടില്‍ 755 ഗാനങ്ങള്‍  വയലാര്‍ പുരസ്‌കാര നേട്ടങ്ങള്‍
Vayalar Ramavarma Remembrance
author img

By ETV Bharat Kerala Team

Published : Oct 27, 2023, 1:44 PM IST

പ്രശസ്‌ത മലയാള കവി വയലാര്‍ രാമവര്‍മയുടെ ഓര്‍മയില്‍ മലയാളികള്‍. പ്രിയപ്പെട്ട വയലാർ രാമവര്‍മ ഓർമയായിട്ട് ഇന്നേയ്‌ക്ക് 48 വർഷം. ഒരു വ്യാഴവട്ടക്കാലം കൊണ്ട് തന്നെ തന്‍റെ കാവ്യ കലാ പ്രവർത്തനങ്ങളുടെ സമഗ്രതയിലൂടെ കേരള സംസ്‌കാര പൈതൃകത്തിന്‍റെ അവിഭാജ്യഘടകമായി മാറിയ കവി.

കാവ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം തന്‍റെ സ്വരം കേരള സമൂഹത്തെ കേൾപ്പിച്ച കവി. മലയാള സിനിമയുടെ, മലയാള സിനിമ സംഗീതത്തിന്‍റെ അവിഭാജ്യഘടകമായി മാറിയ പ്രതിഭ. മലയാള സിനിമ സംഗീതത്തിന്‍റെ സുവർണ കാലത്തെ ശില്‍പികളില്‍ ഒരാള്‍.

ജനനവും വിദ്യാഭ്യാസവും: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപ്പള്ളി കേരളവർമയുടെയും വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടിയുടെ മകനായി 1928 മാര്‍ച്ച് 25ന് ജനിച്ചു. ചേര്‍ത്തല ഹൈസ്‌കൂളില്‍ ആയിരുന്നു ഔപചാരിക വിദ്യാഭ്യാസം. അമ്മയുടെയും അമ്മാവന്‍റെയും മേല്‍നോട്ടത്തില്‍ ഗുരുകുല രീതിയില്‍ സംസ്‌കൃതവും അഭ്യസിച്ചു. മൂന്നര വയസുള്ളപ്പോഴാണ് വയലാറിന് അച്ഛനെ നഷ്‌ടമായത്. അച്ഛന്‍റെ ഓര്‍മയില്‍ പില്‍ക്കാലത്ത് അദ്ദേഹം 'ആത്മാവില്‍ ഒരു ചിത' എന്ന കവിയ എഴുതിയത്.

പച്ച മനുഷ്യന്‍റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത വയലാര്‍ ഗാനങ്ങള്‍: കാലമെത്ര കഴിഞ്ഞാലും വയലാർ കുറിച്ചിട്ട വരികള്‍ക്ക് ആസ്വാദകര്‍ ഏറെയാണ്. മലയാളികളുടെ ചുണ്ടുകളില്‍ വയലാറിന്‍റെ കവിതയും ഗാനങ്ങളും അന്നും ഇന്നും എന്നും ഒരുപോലെ ഒഴുകും. കവി എന്നതിലുപരി സിനിമ ഗാനരചയിതാവ് എന്ന നിലയിലാണ് വയലാര്‍ കൂടുതലും അറിയപ്പെട്ടത്. പച്ച മനുഷ്യന്‍റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തില്‍പരം ഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ തൂലികയില്‍ വിരിഞ്ഞു.

വയലാര്‍ തൂലികയില്‍ വിരിഞ്ഞത് 1300 സിനിമ ഗാനങ്ങള്‍: മലയാള സംഗീത രംഗത്ത് വയലാര്‍ നല്‍കിയ സംഭാവനങ്ങള്‍ ചെറുതല്ല. 250 ലേറെ ചിത്രങ്ങള്‍ക്കായി 1,300 ഓളം ഗാനങ്ങള്‍ രചിച്ചു. കൂടാതെ 25 ഓളം നാടകങ്ങള്‍ക്കായി 150 ഓളം നാടക ഗാനങ്ങളും. 1956ല്‍ 'കൂടപ്പിറപ്പ്' എന്ന സിനിമയ്‌ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയാണ് വയലാര്‍ തന്‍റെ സിനിമ ജീവിതം ആരംഭിച്ചത്.

ഇന്ദ്രജാലം തീർത്ത വയലാർ ഗാനങ്ങള്‍: 'മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു', 'ബലികുടീരങ്ങളേ', 'ചക്രവർത്തിനീ', 'ആയിരം പാദസരങ്ങൾ കിലുങ്ങി', 'തങ്കഭസ്‌മ കുറിയിട്ട തമ്പുരാട്ടി', 'കടലിനക്കരെ പോണോരെ', 'പെരിയാറേ പെരിയാറേ', 'സ്വർണ ചാമരം വീശി എത്തുന്ന', 'പ്രവാചകൻമാരെ പറയൂ', 'കായാമ്പൂ കണ്ണിൽ വിടരും', 'തങ്കത്തളികയിൽ പൊങ്കലുമായ് വന്ന', 'പാരിജാതം തിരുമിഴി തുറന്നു', 'സഖാക്കളേ മുന്നോട്ട്', 'കണ്ണുനീർ മുത്തുമായ്', 'വെണ്ണ തോൽക്കു മുടലോടെ', 'ചലനം ചലനം ചലനം', 'സ്വർഗത്തേക്കാൾ സുന്ദരമാണീ', 'കാറ്റിൽ ഇളംകാറ്റിൽ', 'കള്ളിപ്പാലകൾ പൂത്തു', 'യവനസുന്ദരീ' തുടങ്ങി ഇന്ദ്രജാലം തീർത്ത വയലാർ ഗാനങ്ങള്‍ കേൾക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും.

വര്‍ഗീയതയെ എതിര്‍ത്ത വയലാറിന്‍റെ ഭക്തി ഗാനങ്ങള്‍: വർഗീയതയെയും അന്ധ വിശ്വാസത്തെയും എതിർത്ത വയലാറിന്‍റെ തൂലികയില്‍ ദൈവ വിശ്വാസത്തിന്‍റെ മാനവിക തലങ്ങളും പിറന്നു. 'ശബരിമലയില്‍ തങ്ക സൂര്യോദയം', 'ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ', 'ചെത്തി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി' തുടങ്ങി ഭക്തിയും ഈശ്വരീയതയും അദ്ദേഹത്തിന്‍റെ തൂലികയില്‍ വിരിഞ്ഞു. 1957ൽ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്‍റെ ഉദ്ഘാടന ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച 'ബലികുടീരങ്ങളേ' എന്ന ഗാനം കേരളത്തിലെ ഉണർത്തു പാട്ടായി മാറിയിരുന്നു.

വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടില്‍ 755 ഗാനങ്ങള്‍: ജി ദേവരാജൻ മാസ്‌റ്ററുമായുള്ള വയലാറിന്‍റെ കൂട്ടുകെട്ട്, മലയാള സിനിമയ്‌ക്ക് നിരവധി ഗാനങ്ങളാണ് സമ്മാനിച്ചത്. 1959ൽ പുറത്തിറങ്ങിയ 'ചതുരംഗം' ആയിരുന്നു ഈ കൂട്ടുകെട്ടിന് തുടക്കം കുറിച്ച സിനിമ. വയലാർ രചിച്ച സിനിമ ഗാനങ്ങളിൽ 60 ശതമാനവും ദേവരാജൻ മാസ്‌റ്ററുടെ ഈണത്തിൽ പുറത്തു വന്നവയാണ്.

135 ചിത്രങ്ങള്‍ക്കായി 755 ഗാനങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. പെരിയാറേ പെരിയാറേ, ആയിരം പാദസരങ്ങൾ കിലുങ്ങി, ചക്രവർത്തിനീ, കണ്ണുനീർമുത്തുമായ്, കള്ളിപ്പാലകൾ പൂത്തു, കാറ്റിൽ ഇളംകാറ്റിൽ, യവനസുന്ദരീ തുടങ്ങി ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഗാനങ്ങള്‍ അനശ്വരമായി. വി ദക്ഷിണ മൂര്‍ത്തി, എംഎസ് ബാബുരാജ്, കെ രാഘവന്‍ തുടങ്ങി സംഗീതജ്ഞര്‍ക്കൊപ്പവും നിരവധി ഗാനങ്ങള്‍ ഒരുക്കി.

സ്വരാട്ട് മുതല്‍ വൃക്ഷ വരെ: കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം. 'സ്വരാട്ട്' ആയിരുന്നു ആദ്യ കവിത. ചക്രവാളം, അരുണോദയം തുടങ്ങി മാസികകളില്‍ അദ്ദേഹം എഴുതിയിരുന്നു. കവിതയ്‌ക്ക് പുറമെ ചെറു കഥകളും നാടകങ്ങളും രചിച്ചു. 1951ൽ 'ജനാധിപത്യം' എന്ന വാരിക ആരംഭിച്ചു. 'അന്വേഷണം' വാരികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1948ല്‍ ആദ്യ കവിത സമാഹാരമായ 'പാദമുദ്രകൾ' പ്രസിദ്ധീകരിച്ചു. 1975ലെ 'വൃക്ഷ'മാണ് അദ്ദേഹത്തിന്‍റെ അവസാന കവിത.

വയലാര്‍ പുരസ്‌കാര നേട്ടങ്ങള്‍: 1961ല്‍ 'സര്‍ഗ്ഗസംഗീതം' എന്ന അദ്ദേഹത്തിന്‍റെ കവിത സമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. 1974ല്‍ 'നെല്ല്', 'അതിഥി' എന്നീ സിനിമകളിലൂടെ മികച്ച ചലച്ചിത്ര ഗാന രചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ പതക്കവും നേടി. 'നദി', 'കടല്‍പാലം' എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ക്ക് 1969ല്‍ മികച്ച ഗാന രചനയ്‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

1972ൽ 'ചെമ്പരത്തി', 1974ൽ 'നെല്ല്‌', 'അതിഥി', 1975ൽ 'ചുവന്ന സന്ധ്യകൾ', 'സ്വാമി അയ്യപ്പൻ' എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണ കൂടി അദ്ദേഹത്തിന് മികച്ച ഗാന രചനയ്‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. 1972ലെ 'അച്ഛനും ബാപ്പയും' എന്ന സിനിമയ്‌ക്ക് വേണ്ടി ഒരുക്കിയ മനുഷ്യന്‍ മതങ്ങളെ സൃഷ്‌ടിച്ചു എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം നേടി.

Also Read: Thilakan Death Anniversary special: മലയാള സിനിമയുടെ പെരുന്തച്ചന്‍! തിലകന്‍റെ ഓര്‍മകള്‍ക്ക് 11 വയസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.