Bhediya song Apna Bana Le: ബോളിവുഡ് താരം വരുണ്‍ ധവാന്‍റെ ഏറ്റവും പുതിയ ഹൊറര്‍ കോമഡി ചിത്രമാണ് 'ഭേഡിയ'. 'ഭേഡിയ'യിലെ റൊമാന്‍റിക് ഓഡിയോ ട്രാക്ക് പുറത്തിറങ്ങി. ചിത്രത്തിലെ 'അപ്‌ന ബനാ ലേ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് അര്‍ജിത് സിംഗാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. സച്ചിനും ജിഗറും ചേര്‍ന്നാണ് ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
കൃതി സനോണ്‍ ആണ് ചിത്രത്തില്‍ വരുണ്‍ ധവാന്‍റെ നായികയായെത്തുക. ഭാസ്‌കര്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ വരുണ്‍ ധവാന്‍ അവതരിപ്പിക്കുന്നത്. ഡോ.അനിക എന്ന കഥാപാത്രത്തെ കൃതി സനോണും അവതരിപ്പിക്കും. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും.
അമര്‍ കൗശിക് ആണ് സിനിമയുടെ സംവിധാനം. ജിയോ സ്‌റ്റുഡിയോസുമായി ചേര്‍ന്ന് ദിനേശ് വിജന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ജിയോ സ്‌റ്റുഡിയോസാണ് സിനിമയുടെ വിതരണം.
ജിഷ്‌ണു ഭട്ടചാര്‍ജിയാണ് ഛായാഗ്രാഹണം. സച്ചിന്‍-ജിഗാര്‍ സംഗീതവും നിര്‍വഹിക്കും. നവംബര്‍ 25നാണ് 'ഭേഡിയ' തിയേറ്ററുകളിലെത്തുക. പ്രധാനമായും ഹിന്ദിയിലൊരുങ്ങുന്ന ചിത്രം തമിഴ്, തെലുഗു ഭാഷകളിലും റിലീസിനെത്തും.
Also Read: ചെന്നായയുടെ കടിയേറ്റ് ചെന്നായ ആയി മാറി വരുണ്‍ ധവാന്‍; ഭേഡിയ ട്രെയിലര്‍