ETV Bharat / entertainment

കാന്താര 2ല്‍ ഉര്‍വശി റൗട്ടേലയും? ഋഷഭിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം - കാന്താര 2

കാന്താര 2 എന്ന അടിക്കുറിപ്പില്‍ ഋഷഭ്‌ ഷെട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉര്‍വശി റൗട്ടേല. ഹോംബാലെ ഫിലിംസിനെ ടാഗ് ചെയ്‌ത് കൊണ്ടാണ് താരം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്...

Urvashi Rautela in Kantara 2  Urvashi Rautela in Kantara  കാന്താര 2ല്‍ ഉര്‍വശി റൗട്ടേലയും  ഋഷഭിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം  ഋഷഭിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉര്‍വശി റൗട്ടേല  Urvashi Rautela  Kantara 2  Kantara  Urvashi Rautela shares picture with Rishab Shetty  Hombale Films revealed Urvashi Rautela s post  Urvashi Rautela requested to meet Rishab Shetty  Kantara stars Rishab as a Kambala champion  Kantara 2 announced  Rishab Shetty about prequel of Kantara  Rishab Shetty says Kantara 1 will come next year  ഷെട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉര്‍വശി  ഉര്‍വശി റൗട്ടേല  ഋഷഭ്‌ ഷെട്ടി
കാന്താര 2ല്‍ ഉര്‍വശി റൗട്ടേലയും
author img

By

Published : Feb 12, 2023, 5:23 PM IST

Urvashi Rautela in Kantara 2: 'കാന്താര' നടനും സംവിധായകനുമായ ഋഷഭ്‌ ഷെട്ടിക്കൊപ്പമുള്ള ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ 'കാന്താര 2'ലെ കാസ്‌റ്റിംഗിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടു. താന്‍ 'കാന്താര 2'ന്‍റെ ഭാഗമാകും എന്നതിന് മതിയായ തെളിവുകള്‍ നല്‍കിയിരിക്കുകയാണ് ഉര്‍വശി റൗട്ടേല. എന്നാല്‍ ഈ ചിത്രത്തോട് മറ്റൊരു തരത്തിലാണ്‌ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരിക്കുന്നത്.

Urvashi Rautela shares picture with Rishab Shetty: ശനിയാഴ്‌ചയാണ് ഋഷഭ്‌ ഷെട്ടിക്കൊപ്പമുള്ള ചിത്രം ഉര്‍വശി റൗട്ടേല തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. ഋഷഭ്‌ ഷെട്ടി ഒഫിഷ്യല്‍, ഹോംബാലെ ഫിലിംസ് എന്നിവരെ ടാഗ് ചെയ്‌തു കൊണ്ട്, കാന്താര 2, ആര്‍എസ് എന്നീ ഹാഷ്‌ടാഗുകളോട് കൂടിയാണ് ഉര്‍വശി ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോഡിംഗ് ആണെന്നും താരം കുറിച്ചിട്ടുണ്ട്.

Hombale Films revealed Urvashi Rautela s post: എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി 'കാന്താര' ടീമും രംഗത്തെത്തിയിരിക്കുകയാണ്. ഈ അഭ്യൂഹങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് പ്രൊഡക്ഷന്‍ ഹൗസ് ഹോംബാലെ ഫിലിംസ് അറിയിച്ചിരിക്കുന്നത്. 'കാന്താര 2'ല്‍ ഉര്‍വശി റൗട്ടേലയുമായി ബന്ധപ്പെട്ടുള്ള എല്ലാ കിംവദന്തികളും തികച്ചും അടിസ്ഥാനരഹിതവും അസത്യവുമാണ്.

Urvashi Rautela requested to meet Rishab Shetty: അടുത്തിടെ ഉര്‍വശി റൗട്ടേലയും ഋഷഭ്‌ ഷെട്ടിയും ഒരേ സ്ഥലത്ത് ഉണ്ടായിരുന്നു. അങ്ങനെയാണ് ഋഷഭ്‌ ഷെട്ടിയെ നേരില്‍ കാണണമെന്ന് ഉര്‍വശി റൗട്ടേല അഭ്യര്‍ത്ഥിക്കുകയും ഋഷഭ്‌ ഷെട്ടി അത്‌ വിനയപൂർവ്വം സ്വീകരിക്കുകയും ചെയ്‌തത്. ഋഷഭിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിനൊപ്പമുള്ള ഉര്‍വശിയുടെ അടിക്കുറിപ്പാണ് ഊഹാപോഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Kantara stars Rishab as a Kambala champion: കംബാള ചാമ്പ്യനായാണ് 'കാന്താര'യില്‍ ഋഷഭ്‌ ഷെട്ടി വേഷമിട്ടിരിക്കുന്നത്. ഒരു സത്യസന്ധനായ ഫോറസ്‌റ്റ്‌ ഓഫിസറായ മുരളി (കിഷോര്‍ അവതരിപ്പിച്ച വേഷം) യുമായി ഋഷഭ്‌ ഷെട്ടിയുടെ കഥാപാത്രം കലഹത്തിലാകുന്നതാണ് കഥ. തീരദേശ കര്‍ണാടകയിലെ കേരടിയായിരുന്നു ചിത്ര പശ്ചാത്തലം.

Kantara 2 announced: 'കാന്താര'യുടെ ഗംഭീര വിജയത്തിന് ശേഷമാണ് നിര്‍മാതാക്കള്‍ 'കാന്താര'യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. 'കാന്താര'യുടെ പ്രീക്വലിനായുള്ള ഗവേഷണത്തിലാണിപ്പോള്‍ 'കാന്താര' ടീം. അതിനാല്‍ ഇനിയും സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. കാന്താരയുടെ പ്രീക്വലിനെ കുറിച്ച് ഋഷഭ് ഷെട്ടിയും പ്രതികരിക്കുന്നുണ്ട്.

Rishab Shetty about prequel of Kantara: 'കാന്താരയോട് പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഞങ്ങള്‍ വളരെയധികം സന്തുഷ്‌ടരാണ്. നന്ദിയും അറിയിക്കുന്നു. സര്‍വ്വശക്തനായ ദൈവാനുഗ്രഹത്താല്‍ ചിത്രം 100 ദിവസം വിജയകരമായി പൂര്‍ത്തിയാക്കി. കാന്താരയുടെ പ്രീക്വല്‍ പ്രഖ്യാപിക്കാന്‍ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു' - കാന്താരയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപന വേളയില്‍ ഋഷഭ്‌ ഷെട്ടി പറഞ്ഞു. കഴിഞ്ഞയാഴ്‌ച ആയിരുന്നു 'കാന്താര 2'ന്‍റെ ഔദ്യോഗിക പ്രഖ്യാപനം.

Rishab Shetty says Kantara 1 will come next year: 'നിങ്ങള്‍ കണ്ടത് യഥാര്‍ഥത്തില്‍ ഭാഗം 2 ആണ്, ഭാഗം 1 അടുത്ത വര്‍ഷം വരും. 'കാന്താര'യുടെ ചിത്രീകരണത്തിനിടെയാണ് ഈ ആശയം മനസിൽ തെളിഞ്ഞത്. കാരണം 'കാന്താര'യുടെ ചരിത്രത്തിന് കൂടുതല്‍ ആഴമുണ്ട്. നിലവിൽ തിരക്കഥയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളിലേയ്‌ക്ക് ഞങ്ങള്‍ കടക്കുകയാണ്'-ഋഷഭ് ഷെട്ടി പറഞ്ഞു.

Also Read: കാന്താര പകര്‍പ്പവകാശ കേസ് : അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഋഷഭ് ഷെട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.