ETV Bharat / entertainment

ഷെഫീക്കിന് സന്തോഷങ്ങള്‍ മാത്രമല്ല സ്വപ്നങ്ങളും ഉണ്ട്; ഉണ്ണി മുകുന്ദനൊപ്പം അച്ഛനും - ഉണ്ണി മുകുന്ദന്‍

Shefeekkinte Santhosham trailer: ഷെഫീക്കിന്‍റെ സന്തോഷം ട്രെയിലര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തില്‍ താരത്തിന്‍റെ അച്ഛനും വേഷമിടുന്നു.

Shefeekkinte Santhosham trailer  Shefeekkinte Santhosham  Unni Mukundan movie  Unni Mukundan movie Shefeekkinte Santhosham  Unni Mukundan  ഷെഫീക്കിന് സന്തോഷങ്ങള്‍  ഷെഫീക്കിന്‍റെ സന്തോഷം ട്രെയിലര്‍  ഉണ്ണി മുകുന്ദന്‍  ബാല
ഷെഫീക്കിന് സന്തോഷങ്ങള്‍ മാത്രമല്ല ആഗ്രഹങ്ങളും ഉണ്ട്; ഉണ്ണി മുകുന്ദനൊപ്പം അച്ഛനും
author img

By

Published : Nov 21, 2022, 10:15 AM IST

Shefeekkinte Santhosham trailer: ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷെഫീക്കിന്‍റെ സന്തോഷം'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സമ്പൂര്‍ണ കുടുംബ ചിത്രമാണ് 'ഷെഫീക്കിന്‍റെ സന്തോഷം' എന്നാണ് 2.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.

ഉണ്ണി മുകുന്ദന്‍ ഹൈലൈറ്റാകുന്ന ട്രെയിലറില്‍ ദിവ്യ പിള്ള, ബാല, മനോജ് കെ. ജയന്‍, മിഥുന്‍ തുടങ്ങിയവരും മിന്നിമറയുന്നു. ദിസ് ഈസ് റാങ്, ലാജിക്കലാ തിങ്ക് പന്റാ‌ തുടങ്ങി ബാലയുടെ ഡയലോഗുകളും ട്രെയിലറിന്‍റെ ആകര്‍ഷണങ്ങളിലൊന്നാണ്.

  • " class="align-text-top noRightClick twitterSection" data="">

നര്‍മ പ്രാധാന്യത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പാറത്തോട് എന്ന ചെറു ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. നവംബര്‍ 25ന്‌ ചിത്രം തിയേറ്ററുകളിലെത്തും.

മനോജ് കെ.ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്‌മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന്‍ പാവുമ്പ, ബോബന്‍ സാമുവല്‍, അസിസ് നെടുമങ്ങാട്, ജോര്‍ഡി പൂഞ്ഞാര്‍, ഉണ്ണി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഉണ്ണി മുകുന്ദന്‍റെ അച്ഛന്‍ മുകുന്ദന്‍ നായരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

'മേപ്പടിയാന്' ശേഷം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ താരം തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്‌ദുള്ള എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം. അരുണ്‍ ആയുര്‍ മേക്കപ്പും അരുണ്‍ മനോഹര്‍ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും.

Also Read: വിമര്‍ശനങ്ങള്‍ക്കിടയില്‍ നല്ലൊരു തിരക്കഥ ആരും ശ്രദ്ധിക്കാതെ പോയെന്ന് ഉണ്ണി മുകുന്ദന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.